ന്യൂഡൽഹി:കോവിഡ് മഹാമാരിയെ തുടർന്ന് മാതാപിതാക്കൾ നഷ്ടപെട്ട 49 കുട്ടികൾ കേരളത്തിലുണ്ടെന്ന് ദേശിയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. എട്ട്കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. മാതാപിതാക്കളിൽ ഒരാൾ മരിച്ച 895 കുട്ടികളാണ് കേരളത്തിലുള്ളത്. മെയ് 29 വരെ ബാൽ സ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളാണ് ദേശിയ ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്. രാജ്യത്ത് ആകമാനം കോവിഡിനെ തുടർന്ന് അനാഥരായ കുട്ടികളുടെ എണ്ണം 1700 ആണ്. 140 കുട്ടികളാണ് ഉപേക്ഷിക്കപ്പെട്ടത്. മാതാപിതാക്കളിൽ ഒരാൾ നഷ്ടപെട്ട 7400 കുട്ടികളാണ് രാജ്യത്തുള്ളത്. അതേസമയം, മാതാപിതാക്കളിൽ ഒരാൾ നഷ്ടപെട്ട 1314 കുട്ടികളെ സംബന്ധിച്ച വിവരം പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുള്ളതായി സംസ്ഥാന സർക്കാർ കേസിലെ അമിക്കസ് ക്യൂറിയായ ഗൗരവ് അഗർവാളിനെ അറിയിച്ചിട്ടുണ്ട്. ഇതിൽ നാല് കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരിൽ എത്ര പേർക്ക് സഹായം ആവശ്യമാണെന്ന് കണ്ടെത്താനുള്ള പ്രക്രിയ പുരോഗമിക്കുന്നതായും അമിക്കസ് ക്യൂറിക്ക് രേഖാമൂലം കൈമാറിയ കുറിപ്പിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്. മഹാമാരിയെ തുടർന്ന് അനാഥരാകുന്ന കുട്ടികളുടെ പേരിൽ മൂന്ന് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്തുന്നത് ഉൾപ്പടെ സംസ്ഥാനം ആവിഷ്കരിച്ചിരിക്കുന്നു. പദ്ധതികളുടെ വിശദശാംശങ്ങളും കേരളം കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3vGcsbZ
via
IFTTT