Breaking

Saturday, December 12, 2020

കോവിഡ് കാലത്ത് കെ.എം.സി.സി നടത്തിയത് നൂറു കോടിയിലേറെ രൂപയുടെ സേവനപ്രവര്‍ത്തനങ്ങള്‍

മലപ്പുറം: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികൾ നടത്തിയ സേവന പ്രവർത്തനങ്ങളുടെ വിവരങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്തുവിട്ടു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ കണക്കുകൾ പുറത്തുവിട്ടത്. ജിസിസി രാഷ്ട്രങ്ങളിലും കിഴക്കേഷ്യയിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഓസ്ട്രേലിയയിലും യുറോപ്പിൽ തുർക്കി, ബ്രിട്ടൻ ഇ.യു. സ്റ്റേറ്റുകളിലും യു.എസി.ലും കാനഡയിലും കെ.എം.സി.സി സേവനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രോഗബാധിതർക്കും രോഗഭീതി മൂലം ഒറ്റപ്പെട്ടവർക്കും അപ്രതീക്ഷിതമായി ലോക്ഡൗണിൽ കുടുങ്ങിയവർക്കും ഭക്ഷണമെത്തിക്കുക, വീട്ടാവശ്യങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റുകൾ ആവശ്യക്കാർക്കു ലഭ്യമാക്കുക, അസുഖബാധിതരെ ആശുപത്രികളിലെത്തിക്കാൻ സൗകര്യമൊരുക്കുക, രോഗികൾക്ക് മരുന്നെത്തിക്കുക, ക്വാറന്റൈൻ സംവിധാനങ്ങളൊരുക്കുക, കോവിഡ് ബാധിച്ച് മരിച്ചവരുടെ ജനാസ പരിപാലിക്കുക, വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ തയ്യാറാക്കുക, നാട്ടിലേക്ക് സാമ്പത്തിക സഹായമയക്കുക തുടങ്ങിയ ദൗത്യങ്ങളാണ് കെഎംസിസി യൂണിറ്റുകൾ നിർവഹിച്ചതെന്നും ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. കോവിഡ് കാല സേവന പ്രവർത്തനങ്ങൾക്കായി ആകെ ചെലവഴിച്ചത് നൂറു കോടിയിലധികം രൂപയാണ്. വിവിധ മേഖലകളിലായി 100,47,23,736 കോടി രൂപയാണ് കെ.എം.സി.സി. ചെലവഴിച്ചത്. വിശദാംശങ്ങൾ ഇപ്രകാരമാണ്: 1. ഭക്ഷണ കിറ്റുകൾ എണ്ണം- 12,45,106, തുക- 23.08 കോടി 2. ഗ്രോസറി കിറ്റുകൾ: എണ്ണം- 186089 തുക- 28.53 കോടി 3. മെഡിക്കൽ സേവനങ്ങൾ: തുക-5.61 കോടി 4. ഹെൽപ്ഡെസ്ക് സർവീസ്: ഗുണഭോക്താക്കൾ: 711155, തുക-2.58 കോടി 5. ക്വാറന്റൈൻ സഹായം: ഗുണഭോക്താക്കൾ-63730, തുക: 3.90 കോടി 6. കോവിഡ് ബാധയുള്ള മൃതദേഹങ്ങളുടെ പരിചരണം: എണ്ണം: 446, തുക: 31.21 ലക്ഷം 7. വന്ദേ ഭാരത് ഫ്ലൈറ്റ് സഹായം: ഗുണഭോക്താക്കൾ- 11559, തുക- 2.37 കോടി 8. കെഎംസിസി ഫ്ലൈറ്റ് സഹായം: ഗുണഭോക്താക്കൾ- 63257, തുക- 32.2 കോടി 9. ഇതര സാമ്പത്തിക സഹായം: ഗുണഭോക്താക്കൾ: 30537, തുക- 4.45 കോടി Content Highlights:During covid period, KMCCs activities worth over Rs 100 crore, IUML


from mathrubhumi.latestnews.rssfeed https://ift.tt/2LpITch
via IFTTT