Breaking

Saturday, December 12, 2020

പാർട്ടി ചിഹ്ന മാസ്ക് ധരിച്ച ഉദ്യോഗസ്ഥയ്ക്ക്‌ സസ്പെൻഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപ്പാർട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാർഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനിൽ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.എട്ടിനുനടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഇവർ ബൂത്തിനുള്ളിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിനാണ് നടപടി.


from mathrubhumi.latestnews.rssfeed https://ift.tt/2KlOUWP
via IFTTT