Breaking

Thursday, December 3, 2020

പറവൂരില്‍ യുവതിയെയും മൂന്ന് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പറവൂർ: എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനിത (23) ഇവരുടെ നാലും രണ്ടും വയസുള്ള ആൺകുട്ടികളും നാല് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്. യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ്പ്രാഥമിക നിഗമനം. ആത്മഹത്യയ്ക്കുള്ള കാരണം എന്താണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഞാറയ്ക്കൽ പോലീസ് അറിയിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:woman and three children found dead at their home in eranakulam


from mathrubhumi.latestnews.rssfeed https://ift.tt/37tJNvF
via IFTTT