Breaking

Thursday, December 3, 2020

നടി നിഖില വിമലിന്റെ പിതാവ് അന്തരിച്ചു

തളിപ്പറമ്പ്: നടി നിഖില വിമലിന്റെ പിതാവ് എം.ആർ.പവിത്രൻ (61) അന്തരിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃച്ചംബരം എൻ.എസ്.എസ് ശ്മശാനത്തിൽ. സി.പി.ഐ.എം. എൽ മുൻ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് യു.പി സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകൾ. Content Highlights:Nikhila Vimal, MR pavithran passed away due to Covid 19


from mathrubhumi.latestnews.rssfeed https://ift.tt/2VwxhWE
via IFTTT