Breaking

Thursday, December 10, 2020

6.56 AM: നേരത്തെ വോട്ട് ചെയ്ത മന്ത്രി മൊയ്തീന്‍ വിവാദത്തില്‍; പരാതിയുമായി യുഡിഎഫ്‌

തൃശ്ശൂർ:വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുന്നെമന്ത്രി എ.സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത് വിവാദത്തിൽ.മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര എം.എൽ.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനിൽ അക്കരെ വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം. അതിന് മുമ്പ് വോട്ട് രേഖപ്പെടുത്തുന്നത് ചട്ടവിരുദ്ധമാണ്.മന്ത്രി എ.സി മൊയ്തീൻ രാവിലെ 6.56ന് വോട്ട് ചെയ്തുവെന്നാണ് അനിൽ അക്കരെയുടെ പരാതി. തെക്കും തറ കല്ലംമ്പാറ ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് ഏജന്റ് പോളിങ്ങ് ഓഫീസർക്ക് പരാതിനൽകിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസർ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വിശദീകരണം നൽകേണ്ടത് അവരാണെന്നാണ് വിവാദത്തിൽ മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം Content Highlight: Minister AC Moyteen voted illegally


from mathrubhumi.latestnews.rssfeed https://ift.tt/373X1jT
via IFTTT