Breaking

Friday, February 8, 2019

സെന്‍സെക്‌സില്‍ 200 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 200 പോയന്റ് ഉയർന്നു. 11,000 നിലവാരത്തിലാണ് നിഫ്റ്റി. സെൻസെക്സ് 191.70 പോയന്റ് താഴ്ന്ന് 36779.32ലും നിഫ്റ്റി 48.60 പോയന്റ് നഷ്ടത്തിൽ 11020.80ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 195 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 253 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ലോഹം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്. പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഇന്ത്യബുൾസ് ഹൗസിങ്, സിപ്ല, യെസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, വേദാന്ത, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex down around 200 points


from mathrubhumi.latestnews.rssfeed http://bit.ly/2UMVmGA
via IFTTT