ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാതഭക്ഷണം ഏറെ പ്രധാനമാണ്. ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഉേډഷം നിലനിര്‍ത്താനാകുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ ശരീരവണ്ണവും ഭാരവും കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പ്രഭാത ഭക്ഷണം കഴിക്കണമെ ന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രഭതഭക്ഷണം ഒഴിവാക്കിയാല്‍ എന്തൊക്കെയാണു ണ്ടാവുക എന്ന് നോക്കാം.
രാവിലത്തെ വ്യായാമം വെറുതെയാകും
ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണ് വ്യായാമം. മിക്കവരും ശരീര ഭാരവും വണ്ണവും കുറക്കുന്നതിനായി രാവിലെ വ്യായാമം ചെയ്യും. അതിനൊപ്പം പ്രഭാത ഭക്ഷണം ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ട് വ്യായാമം മാത്രം ചെയ്യുന്നത്കൊണ്ട് കാര്യവുമില്ല.
എപ്പോഴും വിശപ്പ്
രാവിലെ ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുക സ്വാഭാവികമാണ്. കൂടാതെ എപ്പോഴും വിശക്കുന്ന തായി തോന്നുകയും ചെയ്യും. രാവിലെ കഴിക്കാതെ ഉച്ചക്കും രാത്രിയും കഴിച്ചാല്‍ പോലും ഇടക്കിടെ ഈ വിശപ്പ് നിങ്ങളെ അലട്ടും.
ദിവസം മുഴുവന്‍ മന്ദത അനുഭവപ്പെടും.
പ്രഭാത ഭകഷണം ഒഴിവാക്കുന്നവരെ ദിവസം മുഴുവന്‍ ഒരു മന്ദത പിടിപെടും. ചെയ്യുന്ന കാര്യങ്ങളിലൊക്കെ, അത് ജോലിയായാലും മറ്റ് എന്തായാലും ഒരു വേഗക്കുറവ് അനുഭവപ്പെടും. പ്രഭാതഭക്ഷണം ഒഴിവാ ക്കുക വഴി ഉഷാര്‍ കുറയുന്നതിന്‍റെ ഭാഗമായണ് ഇത് സംഭവിക്കുന്നത്.
ശരിയല്ലാത്ത ഉച്ചഭക്ഷണശീലം
പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകു മ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും തോന്നും. ഇത് കാരണം കൊഴുപ്പേറിയ ഭക്ഷണത്തോടും മറ്റും കൂടുതല്‍ ആര്‍ത്തി തോന്നും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലമായി മാറും. ദിവസങ്ങളോളം ഇത്തരം അനാരോഗ്യകരമായ ഭക്ഷണശീലം തുടരു മ്പോള്‍ പ്രമേഹം ഉള്‍പ്പെടയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിങ്ങളെ തേടിയെത്തും.
വണ്ണവും ഭാരവും ഒട്ടും കുറയുകയുമില്ല.
ചിലര്‍ ശരീരഭാരവും വണ്ണവും കുറക്കാന്‍വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കും. എന്നാല്‍ രാവിലെ ഭക്ഷണം കഴിക്കാതിരിക്കുക വഴി ശരീരവണ്ണവും ഭാരവും ഒട്ടും കുറയുകയില്ല. ഉച്ചക്കും രാത്രിയും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവാണ് ശരീരഭാരവും വണ്ണവും കുറയുന്നതിനെയോ കൂടുന്നതിനോയോ സ്വാധീനിക്കുന്നത്.
from Anweshanam | The Latest News From Health http://bit.ly/2Mxt2oJ
via IFTTT