Breaking

Thursday, January 31, 2019

ബി.ജെ.പി.യിലെ ഗ്രൂപ്പ് പോര്; തൃശ്ശൂരിൽ കണ്ണന്താനത്തിന് സാധ്യതയേറി

തൃശ്ശൂർ: തൃശ്ശൂർ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയാകാൻ ഗ്രൂപ്പുതിരിഞ്ഞ് മത്സരം തുടങ്ങിയതോടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സാധ്യതയേറി. ക്രൈസ്തവ വോട്ടുകൾ ഏറെയുള്ള മണ്ഡലത്തിൽ കണ്ണന്താനമാണ് യോജിച്ച സ്ഥാനാർഥിയെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പിള്ളിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും താമര ചിഹ്നത്തിൽ മത്സരിച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നതിനാൽ നീക്കം ഉപേക്ഷിച്ചു. ബി.ജെ.പി.ക്ക് ജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ വിലയിരുത്തുന്നത്. ശബരിമല പ്രശ്നത്തിൽ തെക്കൻ ജില്ലകൾ കഴിഞ്ഞാൽ ഏറ്റവുമധികംപേർ രംഗത്തിറങ്ങിയത് തൃശ്ശൂരിലാണ്. ജില്ലയുടെ ചുമതലയുള്ള എ.എൻ. രാധാകൃഷ്ണൻ ഇവിടെ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജില്ലാചുമതല വഹിക്കുന്നവർ അവിടെ മത്സരിക്കേണ്ടതില്ലെന്ന നിർദേശം തിരിച്ചടിയായി. തൃശ്ശൂരിൽ നടന്ന ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിൽ ഈ വിഷയത്തിൽ രാധാകൃഷ്ണൻ ശക്തമായി പ്രതികരിച്ചു. തൃശ്ശൂർ ഒഴികെ മറ്റെവിടെയും മത്സരിക്കില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു. കെ. സുരേന്ദ്രൻ രംഗത്തെത്തിയെങ്കിലും പ്രത്യക്ഷമായി സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സുരേന്ദ്രൻ കേരളത്തിൽ ഏത് സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്നും ജയസാധ്യതയേറെയുള്ള തൃശ്ശൂർ മണ്ഡലം അദ്ദേഹത്തിന് നൽകണമെന്നുള്ള പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ ശക്തമായിരുന്നു. ഇതിന് പിന്നിൽ സുരേന്ദ്രൻ തന്നെയാണെന്നാണ് എതിർഗ്രൂപ്പിന്റെ ആരോപണം. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ച് പ്രശ്നം തീർക്കാനാണ് ശ്രമം. എ.എൻ. രാധാകൃഷ്ണന് തെക്കൻ ജില്ലകളിൽ സീറ്റ് നൽകിയും പ്രശ്നം പരിഹരിക്കും. Content Highlights:alphons kannanthanam may be the contestant of bjp in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2Se45Uu
via IFTTT