Breaking

Thursday, January 31, 2019

ഗാന്ധിക്കോലത്തിന് നേരെ വെടിയുതിര്‍ത്ത സംഭവം; ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

അലിഗഡ്: ഉത്തര്‍പ്രദേശില്‍ ഗാന്ധിവധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേരടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിനിടയില്‍ ഗാന്ധിയുടെ കോലത്തിന് നേരെ ഹിന്ദു മഹാസഭാ നേതാവ് വെടിയുതിര്‍ത്തത് വിവാദമായിരുന്നു. മഹാത്മഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനമായിരുന്ന അന്ന്.ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്.


 



from Anweshanam | The Latest News From India http://bit.ly/2FXHrdj
via IFTTT