ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും ലിവർപൂളിനും തിരിച്ചടി. ചെൽസിയെ എതിരില്ലാത്ത നാല് ഗോളിന് ബൗൺമൗത്ത് ഞെട്ടിച്ചപ്പോൾ ലെസ്റ്റർ സിറ്റി ലിവർപൂളിനെ 1-1ന് സമനിലയിൽ പിടിക്കുകയായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് നാല് ഗോളുകളും വന്നത്. ജോഷ്വ കിങ്ങ് ഇരട്ട ഗോളടിച്ചപ്പോൾ ഡേവിഡ് ബ്രൂക്ക്സ്, ചാർളി ഡാനിയൽസ് എന്നിവരും ലക്ഷ്യം കണ്ടു. തോൽവിയോടെ ചെൽസി അഞ്ചാം സ്ഥാനത്തേക്ക് വീണു. സിറ്റിയുടെ തോൽവിയോടെ ഒന്നാം സ്ഥാനം കൂടുതൽ ലീഡിലേക്ക് നീട്ടാമെന്ന ലിവർപൂളിന്റെ മോഹങ്ങൾക്ക് തിരിച്ചടി. മൂന്നാം മിനിറ്റിൽ തന്നെ സാദിയോ മാനേ ലിവർപൂളിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു ലെസ്റ്റർ സിറ്റിയുടെ സമനില ഗോൾ. ഹാരി മഗ്യുയ്ർ ലക്ഷ്യം കണ്ടു. 24 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ലിവർപൂളിന്റെ അക്കൗണ്ടിലുള്ളത്. Content Highlights:EPL 2019 Chelsea Liverpool Football
from mathrubhumi.latestnews.rssfeed http://bit.ly/2CZrpfc
via
IFTTT