Breaking

Thursday, January 31, 2019

കേരളത്തില്‍ ഇലക്ട്രിക് വാഹനതരംഗം; തിരുവനന്തപുരം സമ്പൂര്‍ണ വൈദ്യുതബസ് നഗരമാകും

കേരളത്തിലെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയർത്താൻ ബജറ്റിൽ നിർദേശം. കേരളത്തിലെ നിരത്തുകളിൽ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുകയാണ് സർക്കാരിന്റെ പ്രഥമിക ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചെറുവാഹനങ്ങൾക്ക് പുറമെ, കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക് വാഹനങ്ങളെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷനിൽ സർവീസ് നടത്തുന്ന എല്ലാം കെ.എസ്.ആർ.ടി.സി ബസുകളും ഇലക്ട്രിക്കിലേക്ക് മാറുമെന്നും ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് (കെ.എ.എൽ.) ഇലക്ട്രിക് ഓട്ടോകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഇത് വൈകാതെ തന്നെ നിരത്തുകളിൽ എത്തിത്തുടങ്ങും. സർക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇനി ഇ-ഓട്ടോറിക്ഷകൾക്കുമാത്രമേ പെർമിറ്റ് നൽകുവെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്തേകും. ഇലക്ട്രിക് ബസുകൾക്കും വലിയ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഇലക്ട്രിക് ബസുകൾ എത്തിച്ചത് വൻ വിജയമായിരുന്നു. ഇതിൽ നിന്ന് പ്രചോദമുൾക്കൊണ്ടാണ് പൊതുഗതാഗത മേഖലയിൽ കൂടതൽ ഇലക്ട്രിക് ബസുകൾ എത്തിക്കുന്നത്. വാഹനങ്ങൾ കൂടുന്നതിനൊപ്പം റോഡുകളുടെ നിലവാരവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ ഡിസൈനർ റോഡുകൾ നിർമിക്കുമെന്നും ഇതിനായി ബജറ്റിൽ 1367 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. Content Highlights:More Electric Vehicles In Kerala Public Transportation


from mathrubhumi.latestnews.rssfeed http://bit.ly/2UsqpqP
via IFTTT