Breaking

Thursday, January 31, 2019

സാമ്പത്തികം വെല്ലുവിളി, ദീര്‍ഘകാല പദ്ധതികള്‍ ബജറ്റിലുണ്ടാവുമെന്ന് തോമസ് ഐസക്‌

തിരുവനന്തപുരം: ജനപ്രിയം മാത്രമല്ലദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഊന്നൽ നൽകിയുള്ളതാവും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള പുനർനിർമ്മാണത്തിനായി വളരെ പ്രധാനപ്പെട്ട പദ്ധതികൾ പ്രഖ്യാപിക്കും. ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്നത് മാത്രമല്ല പുനർനിർമ്മാണം. അത് നിരവധി ചർച്ചകൾക്ക് ശേഷമേ സാധ്യമാവൂവെന്നും, അത് നടന്നു കൊണ്ടിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. "പ്രളയത്തിലെ കൂട്ടായ്മയും കാര്യക്ഷമതയും പല പദ്ധതികളിലും സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പുതിയ പരിസ്ഥിതി അവബോധം വേണം. അതിവേഗത്തിൽ മുന്നോട്ടു പോവാൻ ആധുനികവത്കരണം വേണം. അതിനായി നൂതന സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിക്കും. പ്രളയത്തിൽ ലോകശ്രദ്ധ പിടിച്ചു പറ്റിയത് കൂട്ടായ്മയും കാര്യക്ഷമതയുമാണ്. എല്ലാ പദ്ധതികളും ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്." ബജറ്റുകളിൽ ഏറ്റവും വെല്ലുവിളി നേരിടുന്ന ബജറ്റാണ് ഈ വർഷത്തേതെന്നും അത്ര വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. "ബജറ്റ് ജനപ്രിയം മാത്രമല്ല, ദീർഘകാലത്തിൽ കേരളത്തെ മുന്നോട്ടു കൊണ്ടു പോവാനുള്ള പദ്ധതികൾ അതിലുണ്ടാവും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. മൂന്ന് വർഷമായും അതിനെ മറികടക്കാനായിട്ടില്ല. വരുമാനം വർധിപ്പിച്ചു കൊണ്ടു മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു. content highlights:Thomas Issacs on 10th budget, 2019


from mathrubhumi.latestnews.rssfeed http://bit.ly/2RZvNVP
via IFTTT