Breaking

Thursday, January 31, 2019

മഞ്ഞ് വീണ് പാളങ്ങള്‍ ചുരുങ്ങി, ട്രെയിനുകള്‍ക്ക് നീങ്ങാന്‍ ട്രാക്കില്‍ തീയിട്ടു/VIDEO

ഷിക്കാഗോ: ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയിലെ പല പ്രദേശങ്ങളും. ഡീസൽ തണുത്തുറഞ്ഞതോടെ വാഹനങ്ങൾ പലതും പണിമുടക്കി. റെയിൽവെ ട്രാക്കുകളിൽ മഞ്ഞുറഞ്ഞതോടെ ട്രെയിൻ ഗതാഗതവും താറുമാറായി.ട്രെയിൻ മുന്നോട്ടു പോവാനായി പലയിടങ്ങളിലും ട്രാക്കിൽ തീയിടുന്ന സ്ഥിതിയാണ് ചിക്കാഗോയിൽ. ട്രെയിൻ സർവീസ് കമ്പനിയായമെട്രയുടെജീവനക്കാരാണ് ട്രാക്കിൽ തീയിട്ട് മഞ്ഞുകട്ടകൾ ഉരുക്കിയതെന്ന് ചിക്കാഗോട്രിബ്യൂൺറിപ്പോർട്ട് ചെയ്തു. മഞ്ഞുറഞ്ഞതോടെ ഉരുക്ക് സങ്കോചിക്കുന്ന അവസ്ഥയും ഉണ്ടായി. അതോടെ ട്രെയിനുകൾ ബ്രേക്കിട്ടതുപോലെ നിൽക്കുകയും ചെയ്തതായി മെട്ര വക്താവ് അറിയിച്ചു. പൊതുവെ പാളങ്ങൾ വെൽഡ് ചെയ്താണ് മെട്ര കമ്പനി ട്രാക്കുകൾ നിർമിച്ചതെങ്കിലും ക്രോസിങ്ങുകൾ വരുന്ന സ്ഥലങ്ങളിലും മറ്റും പാളങ്ങൾ ബോൾട്ടിട്ടും ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളിലാണ് തണുപ്പ് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. പാളങ്ങൾ വെൽഡ് ചെയ്യാത്ത ഭാഗങ്ങളിൽ റെയിലിനടിയിലൂടെ മണ്ണെണ്ണ നിറച്ച ചരട് വലിച്ച് അതിന് തീയിടുകയായിരുന്നു. തീപടിച്ച് ചൂടായതോടെ ചുരുങ്ങിയ ഭാഗങ്ങൾ വീണ്ടും വികസിച്ചു. ഇതിനു പിന്നാലെ ട്രാക്കുകൾ പൂർവ്വസ്ഥിതിയിലാക്കാൻ വീണ്ടും ബോൾട്ടിട്ട് ഉറപ്പിച്ചു. ചിലയിടത്ത് വെൽഡ് ചെയ്തും പാളങ്ങൾ ബന്ധിപ്പിച്ചു. പലയിടത്തും യാത്ര തുടരാൻ കുറച്ചധികം സമയമെടുത്തെങ്കിലും യാത്രക്കാരും മറ്റും പകർത്തിയ ചിത്രങ്ങളും വീഡിയോകളും പക്ഷെ, സോഷ്യൽ മീഡിയയിൽ വൈറലായി. It's so cold in Chicago, crews had to set fire to commuter rail tracks to keep the trains moving smoothly. https://t.co/ccrTwwwO6C pic.twitter.com/av7o5opEQ8 — ABC News (@ABC) January 30, 2019 Chicago putting RAILS🚂on FIRE🔥 Its that cold out there ☃ #chicago #omnidigit #train #fire @omnidigit pic.twitter.com/vKLI2vuyDL — omnidigit (@omnidigit) January 31, 2019 When its so cold you have to set the train tracks on fire just to get to work... 🥶🥶🥶 [Tap to expand] https://t.co/2shC0Kw0EN pic.twitter.com/oxXJIqpbfw — BBC News (World) (@BBCWorld) January 30, 2019 Crews are having to set train tracks on fire in Chicago to prevent them from freezing over so that the trains can keep moving! pic.twitter.com/cAgqG3bU0e — TODAY (@TODAYshow) January 30, 2019 These train tracks are intentionally on fire. pic.twitter.com/Y1j0u9Oh54 — Cheddar (@cheddar) January 31, 2019 Content Highlights: Train Tracks On Fire


from mathrubhumi.latestnews.rssfeed http://bit.ly/2sVBPrh
via IFTTT