Breaking

Thursday, January 31, 2019

കേരളത്തില്‍ ബിജെപി  മുന്നണി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സർവേ 

വരാനിരിക്കുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി  മുന്നണി അക്കൗണ്ട് തുറക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗ -
വിഎംആര്‍ സർവേ. ഇരുപത് സീറ്റുകളില്‍ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് സീറ്റില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എന്‍ഡിഎ നേടുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 

2019 ജനുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടതെന്ന് ചാനല്‍ വ്യക്തമാക്കുന്നു. ആദ്യമായാണ് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഒരു സർവേ ഫലം പുറത്ത് വരുന്നത്. 

നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്ളിക് ടിവി സര്‍വേകള്‍ കേരളത്തില്‍ യുഡിഎഫ് നേട്ടം കൊയ്യുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചത്. യുഡിഎഫ് 16ഉം, എല്‍ഡിഎഫ് 4ഉം സീറ്റുകള്‍ നേടുമെന്നായിരുന്നു ഈ സര്‍വേകളിലെ പ്രവചനം.  



from Anweshanam | The Latest News From India http://bit.ly/2S0hyjm
via IFTTT