Breaking

Thursday, January 31, 2019

ബജറ്റില്‍ നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തില്‍ നിയമസഭയില്‍ ആരംഭിച്ചപ്പോള്‍ തന്നെ നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി ധനമന്ത്രി തോമസ് ഐസക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. നവകേരളത്തിന് 25 പദ്ധതികള്‍, ആകെ ബജറ്റില്‍ വകയിരുത്തിയത് 1.42 ലക്ഷം കോടിയാണ്. മാത്രമല്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.                                                                                                                                                                                                                                                                       
കൂടാതെ, തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കുമെന്നും, മാത്രമല്ല, അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം ബജറ്റില്‍ വ്യക്തമാക്കി. മാത്രമല്ല, അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്നും റോഡുകളുടെ മുഖച്ഛായ രണ്ടു വര്‍ഷംക്കൊണ്ട് മാറും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
 ഇതിനെല്ലാം പുറമെ, പൊതുമേഖലെ സംരക്ഷിക്കും, മത്സ്യത്തൊഴിലാളികള്‍ക്കായി 1000 കോടിയും. അതായത്, കടലാക്രമണമുള്ള തീരത്ത് നിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം. പുനഃരധിവാസത്തിനായി 100 കോടിയും മാറ്റിവെയ്ക്കുന്നുവെന്നും, തീരദേശ വികസനത്തിന് 1000കോടി നല്‍കുമെന്നും, അതോടൊപ്പം, 20 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തിലാക്കും. പൊതുമേഖലയെ സംരക്ഷിക്കുമെന്നും തുടങ്ങീ പദ്ധതികള്‍ ബജറ്റില്‍  ധനമന്ത്രി അവതരി്പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു.



from Anweshanam | The Latest News From India http://bit.ly/2DLvO6X
via IFTTT