പ്രയാഗ് രാജ്:കുംഭമേളയ്ക്കിടെ പുകവലി ഉപേക്ഷിക്കാനുള്ള ആഹ്വാനവുമായി യോഗാചാര്യൻ രാംദേവ്.നാം ആരാധിക്കുന്ന രാമനോ കൃഷ്ണനോ ഒരിക്കലും പുകവലിച്ചിട്ടില്ല, പിന്നെയെന്തിന് നാമതു ചെയ്യണം?വീടും ബന്ധങ്ങളും ഉൾപ്പെടെ എല്ലാം ഉപേക്ഷിച്ച് സന്ന്യാസജീവിതം സ്വീകരിച്ചവരാണ്, അതു കൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാൻ നമുക്കാവണം, രാംദേവ് പറയുന്നു. മേളയ്ക്കിടെ നിരവധി ഋഷിമാരുടെ കൈയിൽ നിന്ന് ചിലം (പുകവലിക്കാനുപയോഗിക്കുന്ന കളിമണ്ണ് കൊണ്ടുണ്ടാക്കിയ കുഴൽ) വാങ്ങുകയും ഇനി പുകയില ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു രാംദേവ്. സന്ന്യാസിമാരുടെ പക്കൽ നിന്ന് ശേഖരിച്ച ചിലമുകൾ താൻ നിർമിക്കുന്ന മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും രാംദേവ് കൂട്ടിച്ചേർത്തു. പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കാൻ താൻ യുവാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും പിന്നെയെന്തു കൊണ്ട് മഹാത്മാക്കളായ സന്യാസിമാർക്ക് അത് സാധ്യമല്ല എന്നും രാംദേവ് ചോദിച്ചു. എല്ലാ യോഗിവര്യന്മാരും പുകവലി ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നാണ് ഗുരു രാംദേവിന്റെ ആവശ്യം. പുകവലി പാടെ ഉപേക്ഷിക്കാൻ സന്ന്യാസിമാരോടും ഋഷിവര്യന്മാരോടും ആവശ്യപ്പെട്ടിരിക്കുകയാണ് രാംദേവ്. പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേള മാർച്ച് നാലിനാണ് അവസാനിക്കുക. Content Highlights: Ram, Krishna Didnt Smoke says Baba Ramdev, Kumbhmela
from mathrubhumi.latestnews.rssfeed http://bit.ly/2MLYtfa
via
IFTTT