Breaking

Thursday, January 31, 2019

ബജറ്റ് അവതരണം;ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും വില കൂടും

തിരുവനന്തപുരം: രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു. ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കും വില കൂടും. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണ്ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍ വൈന്‍ നികുതി രണ്ട് ശതമാനം കൂടി.

വില കൂടുന്ന വസ്തുക്കള്‍

* കാര്‍
* ഇരുചക്ര വാഹനം
* മൊബൈല്‍ ഫോണ്‍
* ടെലിവിഷന്‍
* കമ്പ്യൂട്ടര്‍
* ഫ്രിഡ്ജ്
* എസി

* അതിവേഗ ബൈക്കുകള്‍
* വാഷിംഗ് മെഷീന്‍

* നോട്ട് ബുക്ക്
* കണ്ണട
* സ്‌കൂള്‍ ബാഗ്
* മുള ഉരുപ്പടികള്‍

* സ്വര്‍ണം
* സോപ്പ്
* ശീതള പാനീയം
* ചോക്ലേറ്റ്

* ഹെയര്‍ ഓയില്‍
* ടൂത്ത് പേസ്റ്റ്
* പാക്കറ്റ് ഭക്ഷണം

*സിനിമ ടിക്കറ്റ് നിരക്ക് കൂടും. 10 ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.

*ബിയര്‍, വൈന്‍ ഉള്‍പ്പെടെ എല്ലാ മദ്യത്തിന്റെയും നികുതി 2 ശതമാനം കൂട്ടി. അധിക വരുമാനം 130 കോടി രൂപയാണ്.

*സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നിര്‍മ്മാണ മേഖലയ്ക്ക് തിരിച്ചടി നല്‍കുന്നതാണ്. സിമന്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, ടൈല്‍, പെയിന്റ് പ്ലൈവുഡ് എന്നിവയുടെ വിലയും കൂടും.

*20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ശതമാനം സേവനനികുതി ഏര്‍പ്പെടുത്തും. വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം 50 ശതമാനം നികുതിയിളവ് നല്‍കും.

*അനുബന്ധ കരാറുകള്‍ക്ക് ഒരേ മുദ്രവില ആവശ്യമില്ല. ബില്‍ഡര്‍മാരുമായുള്ള ഇടപാടിന്റെ നികുതി കുറച്ചു.

*റവന്യൂവകുപ്പില്‍ അപേക്ഷകള്‍ക്ക് 5 രൂപ സ്റ്റാംപുകള്‍ വേണ്ട. അപ്പീല്‍ ഫീസ് 50 രൂപയായി ഉയര്‍ത്തി. വിവിധ വകുപ്പുകളിലെ ചാര്‍ജുകളും സേവനങ്ങളും 5 ശതമാനം ഉയര്‍ത്തി.

*3000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തും. 50 കോടി രൂപ സര്‍ക്കാരിന് അധിക വരുമാനം ഈടാക്കും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവ് വരുത്തും.



from Anweshanam | The Latest News From India http://bit.ly/2HIjEj5
via IFTTT