Breaking

Thursday, January 31, 2019

രാഹുലിന്റെ അച്ഛൻ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമെന്ന് കേന്ദ്രമന്ത്രി

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരേ വിവാദപരാമർശവുമായി കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്‌ഡെ. രാഹുൽഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു സൂചനയുമില്ലെന്നും അച്ഛൻ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോൾ മകൻ എങ്ങനെയാണ് ബ്രാഹ്മണനാവുകയെന്നും അനന്തകുമാർ ഹെഗ്‌ഡെ ചോദിച്ചു. ഹുബ്ബള്ളിയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുപോലത്തെ സങ്കരയിനം കോൺഗ്രസിലല്ലാതെ ലോകത്തെവിടെയും കാണാനാകില്ല. നമ്മൾക്ക് ഈ കാര്യങ്ങൾ എല്ലാം അറിയാം, എന്നാൽ, തലയ്ക്കകത്ത് ഒന്നുമില്ലാത്ത അദ്ദേഹത്തിന് ഒന്നും മനസ്സിലാകില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.വിവാദപരാമർശങ്ങൾമാത്രം നടത്തുന്ന ബി.ജെ.പി. നേതാവ് ഇന്ത്യക്കാർക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്നും അനന്തകുമാർ ഹെഗ്ഡെയെ പരാമർശിച്ച് രാഹുൽഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.മുസ്‌ലിം പെൺകുട്ടികളുടെ പിന്നാലെ ഓടുന്നതാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിന്റെ നേട്ടമെന്ന് അനന്തകുമാർ ഹെഗ്‌ഡെ കഴിഞ്ഞ ദിവസം ‘ട്വീറ്റ്’ ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽഗാന്ധിക്കെതിരേയും വിവാദപരാമർശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2Sk0cgA
via IFTTT