Breaking

Thursday, January 31, 2019

കേരളത്തിന്റെ വളർച്ചനിരക്ക് കൂടി; 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 7.18 ശതമാനം

തിരുവനന്തപുരം: 2017-18 വർഷത്തിൽ കേരളം 7.18 ശതമാനം വളർച്ച കൈവരിച്ചതായി ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകനം. മുൻവർഷം 6.22 ശതമാനമായിരുന്നു വളർച്ച. 2017-18ൽ രാജ്യത്തിനുണ്ടായ 6.68 ശതമാനത്തെക്കാൾ കൂടുതലാണ് കേരളത്തിന്റെ വളർച്ചനിരക്ക്. നോട്ടുനിരോധനം ഉണ്ടായില്ലെങ്കിൽ വളർച്ച ഇതിലും മെച്ചപ്പെടുമായിരുന്നുവെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞവർഷത്തെ പ്രളയം തുടർന്നുള്ള സാമ്പത്തിക വളർച്ചയെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വളർച്ചനിരക്ക് അതത് പാദത്തിൽ പ്രസിദ്ധീകരിക്കാറുണ്ട്. സംസ്ഥാനത്തിന്റെ വളർച്ചനിരക്ക് അടുത്ത സാമ്പത്തികവർഷം അവസാനം സാമ്പത്തികാവലോകനത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. 2017-18ൽ റവന്യൂ കമ്മി 2.51 ശതമാനത്തിൽനിന്ന് 2.46 ആയി കുറഞ്ഞു. ധനക്കമ്മി 4.29 ശതമാനത്തിൽനിന്ന് 3.91 ശതമാനമായും കുറഞ്ഞു. കാർഷിക മേഖലയിലാണ് കൂടുതൽ വളർച്ചയുണ്ടായത്. മുൻവർഷത്തെ 0.02 ശതമാനത്തിൽനിന്ന് 3.64 ശതമാനമായി ഈ മേഖല വളർന്നു. ഉത്പന്നമേഖല 7.08 ശതമാനത്തിൽനിന്ന് 9.28 ശതമാനമായി. ഈ മേഖലകളിലെ ശുഭകരമായ വളർച്ചയാണ് മൊത്തത്തിലുള്ള സാമ്പത്തികവളർച്ചയ്ക്ക് ഗുണകരമായതെന്ന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. ബജറ്റ് ഇന്ന്; ക്ഷേമപെൻഷൻ കൂട്ടും : സംസ്ഥാന ബജറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ക്ഷേമപെൻഷൻ ഏറ്റവും കുറഞ്ഞത് നൂറുരൂപയെങ്കിലും കൂട്ടും. അയ്യായിരം കോടിരൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ വ്യാപാരികൾക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിക്കും. നവകേരള നിർമാണത്തിനായിരിക്കും ബജറ്റിൽ പ്രാമുഖ്യം. നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഒട്ടേറെ കേസുകളിൽ ജപ്തിപോലും സാധ്യമല്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്. അതിനാൽ പിരിച്ചെടുക്കാൻ കഴിയുന്ന തുകയെത്രയെന്ന് വിലയിരുത്തി അത് എത്രയും വേഗം ഈടാക്കാനുള്ള നടപടികൾ ബജറ്റിൽ പ്രഖ്യാപിക്കും. സ്ഥിതി അഭികാമ്യമല്ല കഴിഞ്ഞ സാമ്പത്തികവർഷം റവന്യൂ, ധനക്കമ്മികൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിതി അഭികാമ്യമല്ല. ചെലവുകൾ കുറച്ചതുകൊണ്ടാണ് കമ്മി കുറയ്ക്കാൻ കഴിഞ്ഞത്. എന്നാൽ, പ്രളയാനന്തര പുനർനിർമാണത്തിന്റെ പശ്ചാത്തലത്തിൽ ചെലവുകൾ കുറയ്ക്കാതെ കമ്മി എങ്ങനെ കുറയ്ക്കാനാവും എന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. -ധനമന്ത്രി ഡോ. തോമസ് ഐസക് Content Highlights:Kerala Growth rate rising say Economic analytics report


from mathrubhumi.latestnews.rssfeed http://bit.ly/2RuRpnX
via IFTTT