Breaking

Thursday, January 31, 2019

ബജറ്റ് അവതരണം; മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി രൂപ നല്‍കുമെന്നും കടലാക്രമണ ഭീഷണിയുള്ള തീരത്തു നിന്നു മാറിത്താമസിക്കുന്നവര്‍ക്ക് വീടിനായി 10 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. 

 ഇവരുടെ പുനരധിവാസത്തിനായി 100 കോടി രൂപയും നീക്കി വെയ്ക്കും. ഓഖി പാക്കേജ് വിപുലീകരിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുമെന്ന് ബഡ്ജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്  പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2UsNv0D
via IFTTT