Breaking

Thursday, January 31, 2019

അഴിമതി സൂചിക: ഇന്ത്യ നില മെച്ചപ്പെടുത്തി; ചൈന താഴോട്ട്

ബെയ്ജിങ്: ഇന്ത്യയിൽ അഴിമതി കുറഞ്ഞുവരുന്നതായി പഠനറിപ്പോർട്ട്. ആഗോള അഴിമതി സൂചികയിൽ ഇന്ത്യ മൂന്നുപോയന്റ് നില മെച്ചപ്പെടുത്തി 78-ാം സ്ഥാനത്തെത്തി. അഴിമതിക്കെതിരേ ശക്തമായ നിലപാട് എടുത്തതായി അവകാശപ്പെടുന്ന ചൈന ഇന്ത്യയ്ക്കുപിന്നിൽ 87-ാം സ്ഥാനത്താണ്. 2018-ൽ 77-ാം സ്ഥാനത്തായിരുന്നു ചൈന. മുതിർന്ന ഉദ്യോഗസ്ഥരടക്കം 13 ലക്ഷംപേർക്കെതിരേ അഴിമതിവിരുദ്ധപ്രചാരണത്തിന്റെ ഭാഗമായി നടപടിയെടുത്തുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അവകാശപ്പെടുന്നത്. എന്നാൽ, ഈ നടപടികൾ ഫലംകണ്ടില്ലെന്നാണ് ട്രാൻസ്പാരൻസി ഇന്റർനാഷണൽ നടത്തിയ പഠനത്തിൽ പറയുന്നത്. സൂചികയനുസരിച്ച് ഡെന്മാർക്കാണ് ഏറ്റവും അഴിമതികുറഞ്ഞ രാജ്യം. തൊട്ടുപിന്നിൽ ന്യൂസീലൻഡും സിങ്കപ്പൂരുമാണ്. ചൈനയെപ്പോലെ യു.എസും സൂചികയിൽ താഴേക്കുപോയി. കഴിഞ്ഞവർഷം 16-ാം സ്ഥാനത്തുണ്ടായിരുന്ന യു.എസ്. ഇത്തവണ 22-ാം സ്ഥാനത്താണ്. അഴിമതികുറഞ്ഞ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ആദ്യമായാണ് യു.എസ്. പുറത്താവുന്നത്. 117-ാം സ്ഥാനത്തുള്ള വിയറ്റ്നാമിലാണ് അഴിമതി ഏറ്റവുംകൂടുതൽ. Content Highlights:India perform better place for Corruption index


from mathrubhumi.latestnews.rssfeed http://bit.ly/2Sk05BG
via IFTTT