Breaking

Thursday, January 31, 2019

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയമില്ല, ഹിന്ദു മുസ്ലീം വിവേചനമില്ല: ബിജെപി എംഎൽഎ

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയമില്ല. ഹിന്ദു മുസ്ലീം വിവേചനമില്ല. പറയുന്നത് ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകനോ നേതാവോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. പ്രസ്താവന നടത്തിയത് ബിജെപി എം എല്‍ എ  രാജ്‍വീര്‍ സിംഗ് ഡിലര്‍ aan വിവാദ പ്രസ്താവന നടത്തിയത്. സംഭവം വൈറലായതോടെ താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ശത്രുക്കള്‍ ഓഡിയോ ക്ലിപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് എം എല്‍ എയുടെ വിശദീകരണം.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഗ്യാസ് കണക്ഷൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രസ്താവന. തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയമില്ല. ഹിന്ദു മുസ്ലീം വിവേചനമില്ല.  ബി ജെ പി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് മുസ്ലീം സഹോദരങ്ങള്‍ കരുതുന്നത്. എന്നാല്‍ ജാതി മത വ്യത്യാസമില്ലാതെ ബി ജെ പിക്ക് എല്ലാവരും തുല്ല്യരാണെന്നായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രതികരണം. 

എന്നാല്‍ ഇതെല്ലാം നിഷേധിച്ച രാജ്‍വീര്‍ സിംഗ് പ്രധാനമന്ത്രിക്ക് നേരെ താന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2WnUeuq
via IFTTT