Breaking

Thursday, January 31, 2019

പതാക ഉയര്‍ന്നു; ഇനി കനകക്കുന്നില്‍ അക്ഷരങ്ങളുടെ മഹോത്സവം

തിരുവനന്തപുരം: ജനുവരി 31 മുതൽ തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2019ന്റെ പതാക ഉയർത്തൽ ചടങ്ങ് നടന്നു. തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, വട്ടിയൂർക്കാവ് എം എൽ എ കെ മുരളീധരൻ, ജയിൽ എ ഡി ജി പി ബി സന്ധ്യ എന്നിവർ ചേർന്ന് പതാക ഉയർത്തി. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചടങ്ങുകൾക്ക് തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബാൻഡ്മേളവും ചെറുതുരുത്തി കഥകളി സ്കൂളിലെ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചവാദ്യവും മിഴിവേകി. ചെറുതുരുത്തി കഥകളി സ്കൂളിലെ കലാകാരന്മാർ അവതരിപ്പിച്ച പഞ്ചവാദ്യം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ബാൻഡ് മേളം വിദേശ എഴുത്തുകാരായ ജെർമെയ്ൻ ഗ്രീർ, ജെന്നി ബ്രൗൺ, സാന്റാ അയർലൻഡ്, ലിൻ ആൻഡേഴ്സൺ, ചലച്ചിത്രപ്രവർത്തകരായ രഞ്ജിത്ത്, മണിയൻപിള്ള രാജു, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, ശ്യാമപ്രസാദ്, അലിയാർ, ഗായകൻ ജി വേണുഗോപാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. മാതൃഭൂമി ജോയിന്റ്മാനേജിങ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ, മാതൃഭൂമി അക്ഷരോത്സവം ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇഖ്ബാൽ, അക്ഷരോത്സവം ആർട്ട് ഡയറക്ടർ ടി കെ രാജീവ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പതാക ഉയർത്തൽ ചടങ്ങിനു ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ മധുപാൽ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ മധുപാൽ വായിക്കുന്നു. തുടർന്ന് മുരളി മേനോൻ രചനയും രഞ്ജിത് സംവിധാനവും നിർവഹിച്ച നാടകം മറാഠാ കഫേ അരങ്ങേറി. content highlights:Flag hoisting of mathrubhumi international festival of letters 2019, MBIFL2019


from mathrubhumi.latestnews.rssfeed http://bit.ly/2Bbr20V
via IFTTT