Breaking

Thursday, January 31, 2019

കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും ഇലക്ട്രിക് ബസുകളാക്കും

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പരിസ്ഥിതിമലിനീകരണം കുറക്കുന്നതിനും ഇന്ധനലാഭത്തിനും ഗതാഗതമേഖലയിലും സമഗ്രനവീകരണമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

 2022-ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും.  ഇത് കെഎസ്ആര്‍ടിസിക്ക് ലാഭമേ ഉണ്ടാക്കൂ എന്ന് ശബരിമല സര്‍വീസ് തെളിയിച്ചതാണ്. ആദ്യപടിയായി തിരുവനന്തപുരം ഡിപ്പോയിലെ മുഴുവന്‍ സര്‍വീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. അങ്ങനെ മുഴുവന്‍ ബസ്സുകളും ഇലക്ട്രിക് ആക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി തിരുവനന്തപുരം മാറും.ഇലക്ട്രിക് ബസ് നിര്‍മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തി വരുന്നു. 

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇ-മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടിന് അംഗീകാരം. 12 കോടി രൂപ വകയിരുത്തി. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് ഈ ഫണ്ടില്‍ നിന്ന് ഇളവ് നല്‍കും. 

ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റിയെടുക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. ഇതുവഴി ഉടമസ്ഥര്‍ക്ക് ചെലവ് കുറയ്ക്കും.

നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുത്തും.ഇനി നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രി തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.



from Anweshanam | The Latest News From India http://bit.ly/2sUaAgV
via IFTTT