Breaking

Thursday, January 31, 2019

അയോധ്യയില്‍ രാമക്ഷേത്രം ഫെബ്രുവരി 21ന് ആരംഭിക്കുമെന്ന് സന്ന്യാസിമാരുടെ സംഘടന

ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം അടുത്തമാസം 21ന് ആരംഭിക്കുമെന്ന് സന്ന്യാസിമാരുടെ സംഘടന അറിയിച്ചു. അതായത്, ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മതസമ്മേളനത്തിനുശേഷം സന്ന്യാസിമാരുടെ വക്താവ് സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് തീയതി പ്രഖ്യാപിച്ചത്. രാമക്ഷേത്രത്തിനായുള്ള അവസാന പോരാട്ടത്തിന് സമയമായി, ഇനി ഇക്കാര്യത്തിനായി ആരുടെ മുന്നിലും കാത്തു നില്‍ക്കാന്‍ കഴില്ലെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം ആര്‍എസ്എസ് ക്ഷേത്രത്തിനായി ഒന്നും തന്നെ ചെയ്തില്ലെന്നാണ് ഇവര്‍ പറയുന്നത്.

മാത്രമല്ല, അയോധ്യഭൂമി തര്‍ക്കകേസ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍തന്നെയാണ് നിലിവില്‍ പ്രഖ്യാപനംവന്നിരിക്കുന്നത്. അതായത്, ഫെബ്രുവരി 21ന് രാമക്ഷേത്രത്തിനായി തറക്കല്ലിടുമെന്നും അത് ആര്‍ക്കും ഇത് തടയാന്‍ കഴിയില്ലെന്നും സ്വരൂപാനന്ദ സരസ്വതി വ്യക്തമാക്കി. മാത്രമല്ല, ആര്‍എസ്എസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
 



from Anweshanam | The Latest News From India http://bit.ly/2WwiGd6
via IFTTT