Breaking

Thursday, January 31, 2019

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരി പുറത്ത് 

കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ടോമിൻ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തച്ചങ്കരിയെ മാറ്റാൻ തീരുമാനമെടുത്തത്.  രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ മാറ്റുന്നത്. എം പി ദിനേശ് ഐഎഎസ്സിനാണ് പകരം ചുമതല. 

സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ തച്ചങ്കരിയ്ക്കെതിരെ രംഗത്തു വന്നിരുന്നു. ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിക്കെതിരെ വിമർശനം ഉയർന്നിരുന്നു.

ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റുന്നത്. അതേസമയം, പുതിയ ചുമതല സംബന്ധിച്ച് ഇത് വരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്ന് നിലവിൽ എറണാകുളം സിറ്റി പോലീസ് കമ്മിഷണറായ എം പി ദിനേശ് പ്രതികരിച്ചു.



from Anweshanam | The Latest News From India http://bit.ly/2Gf2DuN
via IFTTT