Breaking

Thursday, January 31, 2019

കോടതിക്കും വിധിക്കുമെതിരേ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്ക് നേരെ നടപടി: ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡൽഹി: കോടതി വിധികളെ മാധ്യമങ്ങളിൽ വിമർശിക്കുന്ന അഭിഭാഷകർക്കെതിരേ രൂക്ഷമായ വിമർശനം നടത്തി സുപ്രീംകോടതി ജഡ്ജി അരുൺ മിശ്ര. വ്യക്തിതാത്പര്യങ്ങളും രാഷ്ട്രീയവും കൂടിക്കലർത്തി കോടതിവിധിക്കെതിരേയും ജഡ്ജിമാർക്കെതിരേയും മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്ന അഭിഭാഷകർക്കേതിരേ കോടതിലക്ഷ്യ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു കേസിൽ വിധി പ്രസ്താവിക്കുന്നതിനിടെയാണ് ഒരുവിഭാഗം അഭിഭാഷകർക്കെതിരെ അരുൺമിശ്രയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമർശനമുണ്ടായത്. വിധിന്യായത്തിനെതിരേയും ജഡ്ജിമാർക്കെതിരേയും നടത്തുന്ന വിമർശനങ്ങൾ പതിവായി. വിധിന്യായങ്ങൾക്ക് മേൽ രാഷ്ട്രീയം കലർത്തിയാണ് പലപ്പോഴും വിമർശനങ്ങൾ നടത്തുന്നത്. ഇത് കൃത്യമായ കോടതിയലക്ഷ്യമായി കാണുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പ്രസ്താവിച്ചു. എല്ലാത്തിനും മുകളിലാണെന്നാണ് ചില അഭിഭാഷകരുടെ വിചാരം. ഇത്തരം കരിങ്കാലികളെ പുറത്താക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പരാമർശിച്ചു. മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാർക്ക് കോടതിയിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസം നഷ്ടമാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്രസ്താവിക്കുന്നവർ ഇത്തരത്തിൽ ആക്രമിക്കപ്പെടുമ്പോൾ ഈ വിമർശനങ്ങൾക്ക് മാധ്യമങ്ങളിലൂടെ മറുപടി നൽകാൻ ജഡ്ജിമാർക്ക് കഴിയില്ല. ഏതെങ്കിലും വിധിന്യായത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഉന്നതാധികാര സഭകൾക്ക് പരാതി കൊടുക്കാവുന്നതാണ്. തുടർന്ന് ബന്ധപ്പെട്ട അതോറിറ്റി ഇത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജനുവരിയിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയ്ക്കതിരെ നാല് മുതിർന്ന ജഡ്ജിമാർ പരസ്യമായി പത്രസമ്മേളനം വിളിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തങ്ങളേക്കാൾ ജൂനിയറായ അരുൺ മിശ്രയ്ക്ക് പ്രാധാന്യമുള്ള കേസുകൾ നൽകുന്നതായി അന്ന് ഇവർ ആരോപിച്ചിരുന്നു. Content Highlights:Personal Attack, Attributing Political Motives on Judges Contempt of Gravest Form: SC


from mathrubhumi.latestnews.rssfeed http://bit.ly/2SdhwnE
via IFTTT