Breaking

Thursday, January 31, 2019

ഹിന്ദുമഹാസഭയുടെ ഗാന്ധിവധ ആഘോഷത്തിനെതിരെ '150 കുഞ്ഞു ഗാന്ധിമാര്‍' അണിനിരന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: മഹാത്മാ ഗാന്ധിജിയെ വധിക്കുന്നത് പുനരാവിഷ്കരിച്ച് ആഘോഷിച്ചതിനെതിരെ കാഞ്ഞങ്ങാട്ട് മേലാങ്കോട്ട് ഗവ.യു.പി.സ്കൂളിൽ 150 കുഞ്ഞു ഗാന്ധിയൻമാർ അണിനിരന്ന് പ്രതിഷേധം.പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള കുട്ടികൾ ഉത്തരീയം ധരിച്ചും ഊന്നുവടിയേന്തിയും ഗാന്ധിവേഷത്തിലെത്തി. മഹാത്മജിയെ ലോക രാഷ്ട്രങ്ങൾ ആദരിക്കുന്ന വർത്തമാനകാലത്ത് ഇന്ത്യയിലെ ചിലർ ഇത്തരത്തിലുള്ള അപമാനകരമായ പ്രവർത്തനത്തിലേർപ്പെടുത്തുന്നത് വലിയ നൊമ്പരമുണ്ടാക്കുന്നുവെന്ന് പ്രഥമധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. കവിയത്രി സി.പി. ശുഭ വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ കവിത ചൊല്ലി കുഞ്ഞു ഗാന്ധിയൻമാരെ ആവേശത്തിലാക്കി.ഗാന്ധിജിയുടെ പ്രിയപ്പെട്ട കീർത്തനമായ വൈഷ്ണവ് ജനതോ തേനേ കഹിയേ ജേ.... പീഡ് പരായി.. ജാനേരേ.. എന്ന വരികൾ ആലപിച്ചു കൊണ്ട് ഗാന്ധി വേഷധാരികളായ കുട്ടികളും മറ്റു കുട്ടികളും അസംബ്ലിയിൽ അണിനിരന്നു. കുട്ടികൾ ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും കൈയ്യിലേന്തി സ്കൂളിലെ മറ്റു കുട്ടികൾ ഗാന്ധിജിയുടെ സന്ദേശങ്ങൾ ഏറ്റുചൊല്ലിയും പരസ്പരം പറഞ്ഞും പ്രതിഷേധത്തെ കനപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.പി. ശ്രീകല അധ്യക്ഷത വഹിച്ചു.പി.ആർ.ആശ, സണ്ണി.കെ.മാടായി, എം.അനിത എന്നിവർ സംസാരിച്ചു.കൊടക്കാട് നാരായണൻ സ്വാഗതം പറഞ്ഞു. content highlights:Hindu Mahasabha "Recreates" Mahatma Gandhis Assassination In UP


from mathrubhumi.latestnews.rssfeed http://bit.ly/2RwNcjC
via IFTTT