Breaking

Thursday, January 31, 2019

ജനപ്രിയം മാത്രമല്ല ദീര്‍ഘകാല പദ്ധതികളും ബജറ്റിലുണ്ടാവും: തോമസ് ഐസക്

തിരുവനന്തപുരം: ദീര്‍ഘകാല പദ്ധതികളും ബജറ്റിലുണ്ടാവുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതായത്,  ജനപ്രിയം മാത്രമല്ല നോക്കുന്നത്, ഇതിനെല്ലാം പുറമെ,കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഊന്നല്‍ നല്‍കിയുള്ളതാവും ഇനിയുളള ബജറ്റെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല, കേരള പുനര്‍നിര്‍മ്മാണത്തിനായി വളരെ പ്രധാനപ്പെട്ട പദ്ധതികളും പ്രഖ്യാപിക്കുന്നതാണ്. അതോടൊപ്പം,ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത് മാത്രമല്ല പുനര്‍നിര്‍മ്മാണം ആയി വരുന്നത്,  അത് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമേ സാധ്യമാവൂവെന്നും, അത് നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.മാത്രമല്ല, പ്രളയത്തിലെ കൂട്ടായ്മയും കാര്യക്ഷമതയും പല പദ്ധതികളിലും സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. 

കൂടാതെ, ഇതിനായി പുതിയ പരിസ്ഥിതി അവബോധം വേണമെന്നും, അതിവേഗത്തില്‍ മുന്നോട്ടു പോവാന്‍ ആധുനികവത്കരണം വേണമെന്ന്ും മാത്രമല്ല, അതിനായി നൂതന സാങ്കേതിക വിദ്യകള്‍ സന്നിവേശിപ്പിക്കേണ്ടതുണ്ടെന്നും പ്രളയത്തില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയത് കൂട്ടായ്മയും കാര്യക്ഷമതയുമാണെന്നും തോമസ് ഐസക് പറഞ്ഞു. കൂടാതെ, എല്ലാ പദ്ധതികളും ജനപങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്. ബജറ്റുകളില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന ബജറ്റാണ് ഈ വര്‍ഷത്തേതെന്നും അത്ര വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും, ബജറ്റ് ജനപ്രിയം മാത്രമല്ല, ദീര്‍ഘകാലത്തില്‍ കേരളത്തെ മുന്നോട്ടു കൊണ്ടു പോവാനുള്ള പദ്ധതികള്‍ അതിലുണ്ടാവുന്നതാണെന്നും, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം വ്യ്കതമാക്കി. മൂന്ന് വര്‍ഷമായും അതിനെ മറികടക്കാനായിട്ടില്ല. അതുകൊണ്ട് വരുമാനം വര്‍ധിപ്പിച്ചു കൊണ്ടു മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2DJp9df
via IFTTT