Breaking

Thursday, January 31, 2019

2019-20 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി

തിരുവനനപുരം : 2019-20 വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. 9 മണിയോടെയാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുതുടങ്ങിയത്. കേരളം ഏറ്റവും വലിയ പ്രളയക്കെടുതിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 

മാത്രമല്ല, നവോത്ഥാന മൂല്യങ്ങളും നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരു, കുമാരനാശാന്‍ തുടങ്ങിയവരെക്കുറിച്ചും പറയുകയുണ്ടായി. അതോടൊപ്പം, നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ തിരുവനന്തപുരത്ത് മ്യൂസിയം ആരംഭിക്കുമെന്നും സ്ത്രീ മുന്നേറ്റത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും, കൂടാതെ, പ്രളയപുനരധിവാസം വിജയകരമായി കേരളം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളോടെയാണ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കൂടാതെ, പ്രളയത്തിലെ ഒരുമ തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിച്ചുവെന്നും ആദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കുകയുണ്ടായി.
 



from Anweshanam | The Latest News From India http://bit.ly/2SedA66
via IFTTT