Breaking

Thursday, January 31, 2019

ഇത്രയധികം പണം എന്തിനാണ് കയ്യില്‍ കരുതിയത്; ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്തിന് കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും ആജീവനാന്തവിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ എന്നും സുപ്രീംകോടതി ശ്രീശാന്തിനോട്   വ്യക്തമാക്കി.ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹര്‍ജി നല്‍കിയത്.എന്നാല്‍ വേറൊന്നും ശ്രീശാന്തിന് ചോദിക്കാനാകില്ലെന്നും ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

എന്നാല്‍ ഒരു അനാഥാലയത്തിന് നല്‍കാനാണ് കയ്യില്‍ പണം കരുതിയതെന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്. തുടര്‍ന്ന് കോഴക്കേസില്‍ നിങ്ങള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചതെന്തിനെന്ന് കോടതി ചോദിച്ചു. പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും യഥാര്‍ഥത്തില്‍ ഐപിഎല്‍ കോഴയില്‍ തനിക്ക് പങ്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും സമയം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.ജസ്റ്റിസുമാരായ കെ എം ജോസഫ്, അശോക് ഭൂഷണ്‍ എന്നിവരാണ് ഇന്ന് കേസ് പരിഗണിച്ചത്.



from Anweshanam | The Latest News From India http://bit.ly/2HIacMK
via IFTTT