Breaking

Thursday, January 31, 2019

നവകേരളത്തിന് 25 പദ്ധതികള്‍; വരുമാനത്തിന് പ്രളയ സെസ്

തിരുവനന്തപുരം: നവകേരളത്തിന് 25 പദ്ധതികളിൽ ഊന്നൽ നൽകി വരുമാനത്തിന് സെസ് ഏർപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെപത്താമത് ബജറ്റ് അവതരണം പൂർത്തിയായി. സ്റ്റാർട്ടപ്പ് പദ്ധതികൾ, വ്യവസായ പാർക്ക്, കോർപ്പറേറ്റ് നിക്ഷേപ വർധനവ് എന്നിവയെല്ലാമാണ് 25 പദ്ധതികളിൽ പ്രധാനപ്പെട്ടത്. ചെറുകിട ഉൽപ്പന്നങ്ങൾക്ക് ഒഴികെ മറ്റെല്ലാ വസ്തുക്കൾക്കും രണ്ട് വർഷത്തേക്ക് പ്രളയ സെസ് ചുമത്തിയാണ് വരുമാനം കണ്ടെത്തുന്നത്. ഉയർന്ന ജിഎസ്ടി സെസ് സ്ലാബിലെ ഉൽപന്നങ്ങൾക്ക് ഒരു ശതമാനമാണ് പ്രളയ സെസ്. അഞ്ചു ശതമാനവും അതിൽ താഴെയും സ്ലാബിൽ പെട്ട ചരക്കുകൾക്ക് സെസ് ഇല്ല. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വർധിപ്പിച്ചതോടെ ബിയറും വൈനും ഉൾപ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും. വിവിധ വകുപ്പുകളിലെ സേവനങ്ങൾക്കുള്ള ഫീസിലും അഞ്ച് ശതമാനം വർധനവുണ്ട്. ഭൂമിയുടെ ന്യായവിലയിലും വർധിപ്പിച്ചിട്ടുണ്ട്. സ്വർണം, സിമന്റ്, ഗ്രാനൈറ്റ്, എ.സി, ഫ്രിഡ്ജ്, സിഗരറ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, കമ്പ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട്ബുക്ക്, കണ്ണട, ടി.വി, സ്കൂൾബാഗ്, മുള ഉരുപ്പടികൾ, കമ്പ്യൂട്ടർ പ്രിന്റർ, ബട്ടർ, നെയ്യ്, പാൽ, പാക്ക്ഡ് ജ്യൂസ്, സെറാമിക് ടൈൽസ്, മാർബിൾ എന്നിവയ്ക്കെല്ലാമാണ് വിലകൂടുന്നത്. ബജറ്റ് ഒറ്റനോട്ടത്തിൽ നവകേരള നിർമ്മാണത്തിന് ബജറ്റിൽ 25 പരിപാടികൾ വരുമാനം ഉയർത്തി ധനദൃഢീകരണത്തിന് ഊന്നൽ ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ചു കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികൾ പ്രളയദുരിതം കടക്കാൻ ജീവനോപാധി പാക്കേജ് 4700 കോടി രൂപ, വൻകിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുലമായ പരിപാടികൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി കെഎസ്ആർടിസിയ്ക്ക് 1000 കോടി ശമ്പളപരിഷ്കരണ നടപടികൾക്ക് തുടക്കം ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ഗഡു കുടിശിക ഡിഎ 42 ലക്ഷം കുടുംബങ്ങൾക്ക് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് സാധാരണ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷ്വറൻസ് പദ്ധതി മെയ് മാസത്തിൽ നടപ്പിലാകും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 20 കോടി 20,000 കോടിയുടെ കിഫ്ബിപദ്ധതികൾ ഈ സാമ്പത്തികവർഷം നടപ്പിലാകും വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയിൽ പാതയും, ഗതാഗതസൌകര്യങ്ങളിൽ വമ്പൻ കുതിപ്പ് കേരള ബാങ്ക് ഇക്കൊല്ലം നിലവിൽ വരും സാമ്പത്തിക സൂചകങ്ങൾ മൊത്തം ചെലവുകളിൽ 13.88 ശതമാനം വർദ്ധന. റവന്യൂ ചെലവിൽ 9.81 ശതമാനം വർദ്ധന. റവന്യു വരുമാനം 15.35 ശതമാനം ഉയരും റവന്യൂ കമ്മി 1.68 ശതമാനത്തിൽ നിന്ന് 1 ശതമാനമായി താഴും. മൂലധനച്ചെലവിൽ 53.3 ശതമാനം വർദ്ധന. മൂലധനച്ചെലവ് 12.6 ശതമാനം. വായ്പയിൽ നിന്നുള്ള റെവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തിൽ നിന്ന് 33.40 ശതമാനമായി കുറയും ധനക്കമ്മി 3 ശതമാനം പ്രധാന പ്രഖ്യാപനങ്ങൾ തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകൾ. സ്ത്രീശാക്തീകരണ പ്രവർത്തകയ്ക്ക് ദാക്ഷായണി വേലായുധൻ അവാർഡ്. 2018-19 ൽ 10 കോടി തൊഴിൽ ദിനങ്ങൾ, വേതനം കൊടുക്കാൻ 2500 കോടി. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി. പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി പ്രത്യേക സഹായം. വ്യവസായ പാർക്കുകൾക്ക് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും ഭൂമി ഏറ്റെടുക്കാൻ 15600 കോടി കണ്ണൂർ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഔട്ടർ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്കിനായി 600 ഏക്കർ ഭൂമി ഏറ്റെടുക്കും. ഐടി പാർക്കുകളിൽ രണ്ടുവർഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം ടെക്നോപാർക്കിൽ നിസാൻ കമ്പനിയുടെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം. 2000 പേർക്കു പ്രത്യക്ഷ തൊഴിൽ. ടോറസ് ഇൻവെസ്റ്റ്മെന്റ്, എച്ച് ആർ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ ടെക്നോപാർക്കിൽ മൂവായിരം പേർക്കു തൊഴിൽ നൽകാൻ സ്പേസ് ആൻഡ് എയ്റോ സെന്റർ ഓഫ് എക്സെലൻസ് കോഴിക്കോട് സൈബർ പാർക്കിൽ 2000 പേർക്കു തൊഴിൽ ഏണസ്റ്റ് ആൻഡ്യംങ് കമ്പനിയും കേരളത്തിലേയ്ക്ക്. ടെറാനെറ്റ് എന്ന കനേഡിയൻ കമ്പനി തിരുവനന്തപുരത്തേയ്ക്ക് തിരുവനന്തപുരത്ത് എയർ ബസ് കമ്പനിയുടെ ബിസ് ലാബ് കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികൾ. തേജസ്, യൂണിറ്റി, ആൾട്ടെയർ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ കൊച്ചിയിലേയ്ക്ക്. ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡ്സ് പാർക്ക്. ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്. ഐടി പാർക്കുകളിൽ ഒരു ലക്ഷം തൊഴിലവസരം കേരള സ്റ്റാർട്ടപ്പ് മിഷന് 70 കോടി യുവ സംരംഭകർക്ക് സീഡ് ഫണ്ടിംഗ് വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാർ ബ്രാൻഡിൽ വയനാട്ടിൽ150 കോടി രൂപയുടെ കിൻഫ്രാ മെഗാ ഫുഡ് പാർക്ക് കാർബൺ ക്രെഡിറ്റ് നേടാൻ പദ്ധതി. കുരുമുളക് കൃഷിയ്ക്ക് വയനാടിന് 5 കോടി നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ 170 കോടി. വർഷംതോറും 10 ലക്ഷം തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും. കേരഗ്രാമം സ്കീമിന് 43 കോടി രൂപ നെൽകൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും. 20 കോടിയുടെ റൈസ്പാർക്കുകൾ നെൽകൃഷിയ്ക്ക് 91 കോടി റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി മൂല്യവർദ്ധിത റബ്ബർ ഉൽപന്നങ്ങൾക്ക് സിയാൽ മോഡലിൽ ഒരു കമ്പനി. ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി കുട്ടനാട്ടിൽ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം. ആലപ്പുഴ ചങ്ങനാശേരി കനാൽ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനൽ പുനരുദ്ധാരണത്തിനും വകയിരുത്തൽ നദി പുനരുജ്ജീവനത്തിനും നീർത്തട വികസനത്തിനും പ്രത്യേക പദ്ധതി. പുനർജനിക്കുന്നത് 24 പുഴകൾ, ദൈർഘ്യം 1017 കിലോമീറ്റർ വകയിരുത്തൽ 25 കോടി തീരദേശപുനരധിവാസത്തിന്റെ അടിയന്തര ചെലവുകൾക്കായി 100 കോടി. തീരദേശത്ത് എല്ലാവർക്കും ലൈഫ് മിഷനിൽ നിന്ന് വീട്, കടലാക്രമണം തടയാൻ 227 കോടി ചെത്തി ഹാർബർ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരിൽ പുതിയ തുറമുഖം മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കിൽ സാറ്റ്ലൈറ്റ് ഫോൺ നൽകാൻ 13 കോടി തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങൾക്ക് 103 കോടി രൂപ. തീരദേശ റോഡുകൾക്കു 200 കോടി. തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം. പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാൻ 20 കോടി പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി. തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകൾക്ക് കിയോസ്കുകൾ മത്സ്യത്തൊഴിലാളി സംഘങ്ങൾക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാൺ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ പൊതുമേഖലാ വിറ്റുവരുമാനത്തിൽ 1000 കോടിയുടെ വർദ്ധന വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് 527 കോടി കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ - 27 കോടി മലബാർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് - 25 കോടി ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് - 24 കോടി രൂപ കെൽട്രോൺ - 19 കോടി ഓട്ടോകാസ്റ്റ് - 17 കോടി കേരള സിറാമിക്സ് - 17 കോടി കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് - 13 കോടി സിഡ്കോ - 11 കോടി കെൽട്രോൺ കംപോണെന്റ്സ് - 10 കോടി കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി - 10 കോടി ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ്, കേരള - 10 കോടി ട്രാക്കോ കേബിൾ കമ്പനി - 9 കോടി യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്- 9 കോടി സ്റ്റീൽ ഇൻഡസ്ട്രീസ്, കേരള - 8 കോടി ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് - 7.5 കോടി കോട്ടയം മിൽസ് - 7 കോടി കരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് - 6 കോടി സീതാറാം ടെക്സ്റ്റൈൽസ് - 5 കോടി പ്രഭുറാംമിൽ - 5 കോടി സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് - 3.5 കോടി ഇടരിക്കോട് മിൽസ് - 3 കോടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് - 2.5 കോടി കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് - 2 കോടി ഫോറസ്റ്റ് ഇൻഡസ്ട്രീസ്ട്രാവൻകൂർ - 2 കോടി കേരള ആർടിസാൻസ് ഡെവലപ്പ്മെന്റ് കോർപറേഷൻ - 1 കോടി കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ - 50 ലക്ഷം കെൽപാം - 50 ലക്ഷം കെ.എസ്.ഡി.പി.യുടെ നോൺബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിൾ ഫാക്ടറി. ഓങ്കോളജിപാർക്കിന്റെ നിർമ്മാണം ഈ വർഷം ആരംഭിക്കും. കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0. വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാൻ ദ്യുതി 2020-21. 8 കോടി സിഎഫ്എല്ലിനു പകരം എൽഇഡി ബൾബുകൾ. എൽഇഡി ബൾബുകൾ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം. വൈദ്യുതി മേഖലയ്ക്ക് 1781 കോടി മുഖഛായ മാറ്റാൻ ഡിസൈൻഡ്റോഡുകൾ പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിർമ്മാണഘട്ടങ്ങളിൽ കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. 12 കോടിയുടെ ഇ-മൊബിലിറ്റി പ്രമോഷൻ ഫണ്ട്. ഈ വർഷം 10000 ഇലക്ട്രിക് ഓട്ടോകൾക്ക് സബ്സിഡി കെഎസ്ആർടിസിയിൽ ഇലക്ട്രിക് ബസുകൾ 585 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ മാഹി- വളപട്ടണം കനാൽ നിർമ്മിക്കുന്നതിന് 600 കോടി തെക്ക് - വടക്ക് സമാന്തര റെയിൽപാത വരുന്നു, കേരള ബോട്ട് ലീഗ് തടിയ്ക്കു പകരം കയറിന്റെ ബോർഡുകൾ. ആലപ്പുഴയിൽ 20 കോടിയുടെ ഫാക്ടറി. ചകിരി ഉൽപാദനം പത്തു മടങ്ങായും കയർ ഉൽപാദനം മൂന്നു മടങ്ങായും കയർ ഉൽപന്ന ഉൽപാദനം രണ്ടു മടങ്ങായും ഉയർത്തും. പുതിയ 400 ചകിരി മില്ലുകൾ. 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ. പ്രവാസിക്ഷേമത്തിന് 81 കോടി പ്രവാസികൾക്ക് അടിയന്തിരഘട്ടങ്ങളിൽ ധനസഹായം നൽകാൻ 25 കോടി. പ്രവാസികൾക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി. പ്രവാസി ചിട്ടി എല്ലാ ഗൾഫ് രാജ്യങ്ങളിലേയ്ക്കും കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും സ്ത്രീകൾക്കുള്ള സ്കീമുകൾക്ക് 1420 കോടി. കുടുംബശ്രീയുടെ കീഴിൽ കേന്ദ്രീകൃത ബ്രാൻഡിംഗും മാർക്കറ്റിംഗും ജെറിയാട്രിക് കെയറിന് 2000 സ്ത്രീകൾക്ക് പ്രൊഫഷണൽ പരിശീലനം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ. കടക്കെണിയിൽപ്പെട്ട കുടുംബശ്രീ സംഘങ്ങൾക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി. 10000 പട്ടികവിഭാഗക്കാർക്ക് പ്ലെയ്സ്മെന്റ് ഭൂരഹിതഭവനരഹിതർക്കുള്ള ഭവന കേരളത്തിന് സാർവ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യപരിരക്ഷ ആശാപ്രവർത്തകരുടെ ഹോണറേറിയത്തിൽ 500 രൂപ വർദ്ധന. 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പ്രവർത്തനപഥത്തിലേയ്ക്ക് കാർഷികമേഖലയിൽ 2500 കോടി സംസ്ഥാന ക്രോപ്പ് ഇൻഷ്വറൻസ് സ്കീം നടപ്പാക്കാൻ 20 കോടി മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാർട്ട്മെന്റിന് 108 കോടി. ഈ സീസണിൽ ഒരു ലക്ഷം ടൺ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോർഡിന് സർക്കാർ ഗ്യാരണ്ടിയിൽ 250 കോടിയുടെ വായ്പ. കശുവണ്ടി കോർപറേഷനും കാപ്പെക്സും ആധുനീകരിക്കാൻ 19 കോടി കയർ വ്യവസായത്തിന് 142 കോടി. എൻസിഡിസിയിൽ നിന്ന് 89 കോടിയുടെ വായ്പ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവർലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാൻഡിക്രാഫ്റ്റ് വികസന സ്കീമുകൾക്കായി 3.5 കോടി ഐടി മേഖലയ്ക്ക് 574 കോടി ടൂറിസം മേഖലയ്ക്ക് 372 കോടി ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാൻ 132 കോടി ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റർ വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി. 20000 വയോജന അയൽക്കൂട്ടങ്ങൾ. ഓരോ അയൽക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്. സായംപ്രഭ, വയോമിത്രം പരിപാടികൾക്ക് 30 കോടി. ആശുപത്രികൾ വയോജനസൗഹൃദമാക്കാൻ 10 കോടി ക്ഷേമപെൻഷനുകൾ 100 രൂപ വർദ്ധിപ്പിക്കും. പെൻഷൻ ഇനി 1200 രൂപ. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കൽ 1649 കോടി ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോർപ്പറേഷന് 15 കോടി. കോഴിക്കോട് സർവ്വകലാശാലയിൽ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസിൽ സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി. ഒഇസി സ്കോളർഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി.ക്കുള്ള സ്കോളർഷിപ്പിന് 50 കോടി കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെൽഫെയർ കോർപ്പറേഷന് 42 കോടി ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകൾക്ക് 200 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. മലബാർ, കൊച്ചി ദേവസ്വങ്ങൾക്കായി 36 കോടി ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികൾക്ക് 1000 കോടി കിഫ്ബി മുതൽ മുടക്ക്. മെഡിക്കൽ കോളജുകൾക്ക് 232 കോടി ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവർത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തൽ റീജണൽ കാൻസർ സെന്ററിന് 73 കോടി. ആർസിസിയിൽ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ൽ പൂർത്തിയാക്കും. വിസ്തൃതി രണ്ടേമൂക്കാൽ ലക്ഷം ചതുരശ്രയടി. വിദ്യാഭ്യാസമേഖലയിൽ 4000 കോടിയുടെ റെക്കോഡ് ചെലവ്. സർവകലാശാലകൾക്ക് 1513 കോടി. കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി കലാസംസ്ക്കാര മേഖലയ്ക്ക് 157 കോടി അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂർത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ 1 കോടി, കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആർ.ഡി.എസ് കോളേജിന്റെ കെട്ടിടം പൂർത്തീകരിക്കുന്നതിന് 1 കോടി കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ലൈബ്രേറിയൻമാരുടെ അലവൻസ് 20 ശതമാനം ഉയർത്തും സ്പോർട്സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം ചെങ്ങന്നൂർ ബൈപ്പാസ്, ആറ്റിങ്ങൽ നഗരറോഡിന്റെ വീതി കൂട്ടൽ, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനിൽ ഫ്ലൈഓവർ. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഗ്രാന്റിൽ 500 കോടിയുടെ വർദ്ധന. സർക്കാർ ഓഫീസുകൾ സ്ത്രീ സൗഹൃദമാക്കാൻ 50 കോടി ജൂൺ 1 മുതൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നേഷൻ സംവിധാനം (എ.എൻ.പി.ആർ) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തൽസമയം ഇ-വേബിൽ പരിശോധന ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർദ്ധന. റവന്യു വകുപ്പിൽ സർട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു. പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ Content Highlights:Kerala Budjet 2019 Highlighting Reuilding Kerala


from mathrubhumi.latestnews.rssfeed http://bit.ly/2SmNvSA
via IFTTT