Breaking

Thursday, January 31, 2019

ഉപതിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നില്‍, ഹരിയാണയില്‍ ബിജെപി, സുര്‍ജേവാല മൂന്നാം സ്ഥാനത്ത്

ജയ്പൂർ: രാജസ്ഥാനിലേയും ഹരിയാണയിലേയും ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ സീറ്റുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രാജസ്ഥാനിലെ രാംഗഡ് മണ്ഡലത്തിൽ കോൺഗ്രസാണ് മുന്നിൽ. ആറ് റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ഷഫിയ സുബൈർ ഖാൻ 13000 ത്തിലേറെ വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിഎസ്പി സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ബിജെപിയുടെ സുഖ് വന്ത് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ ബിഎസ്പി സ്ഥാനാർഥിയായി മത്സരിച്ച മുൻ കേന്ദ്രമന്ത്രി നട്വർ സിങ്ങിന്റെ മകൻ ജഗത് സിങ്ങ് മൂന്നാം സ്ഥാനത്താണ്. നാല് റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി സ്ഥാനാർഥി കൃഷ്ണ മിദ്ധ 15481 വോട്ടുകളുമായി ലീഡ് ചെയ്യുന്നു. ഐഎൻഎൽഡിയിൽ നിന്ന വിട്ട അജയ് ചൗട്ടാലയുടെ ജെജെപി സ്ഥാനാർഥി ദുഷ്യന്ത് ചൗട്ടാലയാണ് 13443 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല 7614 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. നിലവിൽ കയ്താൽ എം.എൽഎയായ സുർജേവാലയെ കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുകയായിരുന്നു. ഐഎൻഎൽഡിയുടെ സിറ്റിങ് സീറ്റാണ് ജിന്ദ്. ഹരിചന്ദ് മിദ്ധയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ കൃഷ്ണ മിദ്ധയെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്. ഐഎൻഎൽഡി സ്ഥാനാർഥി നിലവിൽ നാലാം സ്ഥാനത്താണ്. Content Highlights:Congress leads in Ramgarh,JJP leading in Jindh


from mathrubhumi.latestnews.rssfeed http://bit.ly/2DKDaaA
via IFTTT