Breaking

Thursday, January 31, 2019

ശബരിമല സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയുടെ അനുയായികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്എസുകാരാണ്. കേരളത്തിനെതിരെ മോദി പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ശബരിമലവിഷയം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ സംസ്‌കാരത്തേയും വിശ്വാസത്തേയും പൈതൃകത്തേയും അപമാനിച്ചതെന്ന് എല്ലാവരും കണ്ടുവെന്നും മോദി പറഞ്ഞിരുന്നു. കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നു മനസിലാകുന്നില്ല. ശബരിമല വിഷയത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒന്നു പറയുന്നു, കേരളത്തില്‍ മറ്റൊന്നു പറയുന്നുവെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.



from Anweshanam | The Latest News From India http://bit.ly/2DKEP09
via IFTTT