തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സാധ്യമാക്കിയതിന് പിന്നാലെശബരിമലയെ ബജറ്റിലും കൈവിടാതെ സർക്കാർ. വികസന പ്രവർത്തനങ്ങൾക്കായി 739 കോടി മാറ്റിവെച്ചു. ശബരിമലയിൽ തിരുപ്പതി മാതൃകയിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ശബരിമലയിലെ നടവരവ് കുറഞ്ഞത് ദേവസ്വം ക്ഷേത്രങ്ങളെ ബാധിക്കാൻ അനുവദിക്കില്ല. നിലയ്ക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യത്തിന് 147.75 കോടി രൂപ മാറ്റിവെച്ചു. ശബരിമല റോഡ് വികസനത്തിനായി 200 കോടി രൂപയും, പമ്പയിൽ ഒരു കോടി ലിറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് 40 കോടിയും അനുവദിച്ചു. റാന്നിയുലും നിലയ്ക്കലിലും പുതിയ പാർക്കിങ് സൗകര്യവും ഒരുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. മലബാർ ദേവസ്വം ബോർഡിന് 35 കോടി രൂപയും, കൊച്ചി ദേവസ്വം ബോർഡിന് പത്ത് കോടിയും മാറ്റിവെച്ചിട്ടുണ്ട്. Content Highlights:739 Crore For Sabarimala in Budjet
from mathrubhumi.latestnews.rssfeed http://bit.ly/2sYqXZM
via
IFTTT