തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കുന്ന കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരേ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെരൂക്ഷ വിമർശനം.പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നുംദുരിതാശ്വാസ നിധിയിൽ നിന്ന്3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. "പ്രളയകാലത്ത് നമ്മോടൊപ്പം കൈകോർത്ത കേന്ദ്രസർക്കാരിനോടും കേന്ദ്രസൈനിക വിഭാഗങ്ങളോടും നന്ദിയുണ്ട്. പക്ഷെ പ്രളയം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രളയത്തിൽ നിന്ന്കരകയറ്റാൻ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന്3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു സുഹൃത്ത്രാജ്യങ്ങൾ നൽകിയ വാഗ്ദാനം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ല. പ്രവാസി മലയാളികളുടെ സഹായം തേടാൻ മന്ത്രിമാരെ അനുവദിച്ചില്ല. വാർഷിക വായ്പ പരിധിക്കപ്പുറത്ത് വായ്പയെടുക്കാനും അനുമതി തന്നില്ല, തോമസ് ഐസക്ക് ബജറ്റിനിടെ പറഞ്ഞു. ലോകബാങ്കിൽ നിന്നെടുക്കുന്ന വായ്പ സാധാരണ അനുവദിക്കുന്ന വായ്പ തുകയിൽ ഉൾപ്പെടുത്തണം എന്നാണ് കേന്ദ്രനിലപാട്. പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ കേരളത്തിന് അധിക പണമില്ല. കേരള ജനതയോട് എന്തിനീ ക്രൂരത കേന്ദ്രം കാണിക്കുന്നുവെന്നും തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിനിടെ ചോദിച്ചു. "വായ്പാപരിധിയുയർത്താൻ കേന്ദ്രത്തിന് സമ്മതമല്ല എന്ന്മാത്രമല്ല അംഗീകൃത വായ്പകൾ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ജനുവരി ഫെബ്രുവരി മാർച്ച്മാസങ്ങളിലായി 6000പരം കോടി രൂപ വായ്പയെടുക്കാൻ ബാക്കിയുണ്ടായിരുന്നു. എന്നാൽ 1800 കോടി രൂപ കേന്ദ്രം വെട്ടികുറക്കുകയാണുണ്ടായത്. പുനർനിർമ്മാണത്തിനുള്ള വായ്പ സാധാരണവായ്പാ പരിധിക്കു പുറത്തേക്ക് കണക്കാക്കണം എന്ന കേരളത്തിന്റെആവശ്യവുംകേന്ദ്രം തള്ളി. കേരളത്തിന് മാത്രമായുള്ള ആവശ്യമായല്ല പലതും ചോദിച്ചത്. പ്രകൃതി ദുരന്തം നേടിടുന്ന ഏത് സംസ്ഥാനത്തിനും ഇത് നൽകണം എന്ന ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഇതുവരെയും പ്രതികരിച്ചില്ല. പരിമിതികളെ മറികടന്നാണ് പുനർനിർമ്മാണം മുന്നേറുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു. content highlights:Thomas issac 2019 budget criticising central government
from mathrubhumi.latestnews.rssfeed http://bit.ly/2DLUPPn
via
IFTTT