ഹാമിൽട്ടൻ:കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലേറ്റ നാണക്കേടിന് ഹാമിൽട്ടനിൽ കണക്കുതീർത്ത് ന്യൂസീലൻഡ്. നാലാം ഏകദിനത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്തു. സന്ദർശകരെ 92 റൺസിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14.4 ഓവറിൽ ലക്ഷ്യത്തിലെത്തി. ന്യൂസീലൻഡിനായി 42 പന്തിൽ 30 റൺസുമായി നിക്കോൾസും 25 പന്തിൽ 37 റൺസോടെ റോസ് ടെയ്ലറും പുറത്താകാതെ നിന്നു. ഗുപ്റ്റിൽ (14), കെയ്ൻ വില്ല്യംസൺ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് നഷ്ടമായത്. രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാറിനാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 92 റൺസിന് പുറത്താ.യി. കരിയറിൽ 200-ാം ഏകദിനം കളിക്കുന്ന രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ 30.5 ഓവറിൽ എല്ലാവരും ക്രീസ് വിടുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോൾട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്ദ്ഹോമുമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചത്. 10 ഓവറിൽ നാല് മെയ്ഡനടക്കം 21 റൺസ് മാത്രം വിട്ടുനൽകിയാണ് ബോൾട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്ക് ആറാം ഓവറിൽ തന്നെ ശിഖർ ധവാനെ(13)നഷ്ടപ്പെട്ടു. ബോൾട്ടിന്റെ പന്തിൽ ധവാൻ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ബോൾട്ടിന്റെ പന്തിൽ ക്യാച്ച് നൽകി രോഹിത് ശർമ്മയും (7) ക്രീസ് വിട്ടു. രോഹിതിന്റെ കരിയറിലെ 200-ാം ഏകദിനമായിരുന്നു ഇത്. അക്കൗണ്ട് തുറക്കും മുമ്പ് അമ്പാട്ടി റായിഡുവിനെ ഗ്രാന്ദ്ഹോം മടക്കിയപ്പോൾ ദിനേശ് കാർത്തിക്കിന്റേയും അവസ്ഥ ഇതു തന്നെയായിരുന്നു. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 33 റൺസായി. അരങ്ങേറ്റ താരം ശുഭ്മാൻ ഗില്ലും അവസരം മുതലെടുത്തില്ല. 21 പന്തിൽ ഒമ്പത് റൺസടിച്ച ഗില്ലിനെ ബോൾട്ട് പുറത്താക്കി. കേദർ ജാദവും ഭുവനേശ്വർ കുമാറും ഓരോ റൺ വീതം നേടി ക്രീസ് വിട്ടു. യഥാക്രമം ബോൾട്ടിനും ഗ്രാന്ദ്ഹോമിനുമാണ് വിക്കറ്റ്. ഇതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 40 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. Content Highlights: India vs New Zealand Fourth ODI Shubman Gill Debut
from mathrubhumi.latestnews.rssfeed http://bit.ly/2S3USPu
via
IFTTT