അലിഗഢ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്ഷസാക്ഷിത്വദിനം രാജ്യമെങ്ങും ആചരിച്ചപ്പോൾ ഗാന്ധിവധം പുനരാവിഷ്കരിച്ച്, അതാഘോഷമാക്കി ഹിന്ദുമഹാസഭയുടെ നടപടിയോട് ശക്തമായി പ്രതിഷേധിച്ച് കവി സച്ചിദാനന്ദൻ. അലിഗഢിൽ ഗാന്ധിജിയുടെ ചിത്രത്തിനുനേർക്ക് കൃത്രിമത്തോക്കുപയോഗിച്ച് വെടിവെച്ചാണ് ഞെട്ടിപ്പിക്കുന്നതരത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുൻ പാണ്ഡെയാണ് ചിത്രത്തിലേക്കു നിറയൊഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൈവമേ ദൈവമേ ഈ ക്രിമിനലുകളോട് ഒരിക്കലും ഒരിക്കലും പൊറുക്കരുതേ.. എന്നാണ് സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഗാന്ധിവധം ആഘോഷിക്കാൻ ആഹ്വാനംചെയ്ത് പൂജാശകുൻ, ഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ മാലചാർത്തുകയും മധുരപലഹാരം നൽകുകയും ചെയ്തു. കാവിവസ്ത്രംധരിച്ച അവർ ചിരിച്ചുകൊണ്ട് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെക്കുകയും അപ്പോൾ രക്തത്തിനുസമാനമായി ചുവന്നദ്രാവകം ചിത്രത്തിൽനിന്നു വീഴുകയും ചെയ്യുന്ന രീതിയിലായിരുന്നു അവതരിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. Content Highlights:Poet Sachithanadan, Hindu Mahasabha
from mathrubhumi.latestnews.rssfeed http://bit.ly/2Tk3C05
via
IFTTT