Breaking

Thursday, January 31, 2019

മദ്യത്തിനും സിനിമാ ടിക്കറ്റിനും വില കൂടും

തിരുവനന്തപുരം: മദ്യത്തിന്റേയും സിനിമാ ടിക്കറ്റിന്റേയും നികുതി വർധിപ്പിച്ച് ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാനം. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വർധിപ്പിച്ചതോടെ ബിയറും വൈനും ഉൾപ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും. രണ്ട് വർഷത്തേക്ക് ചെറുകിട ഉൽപ്പന്നങ്ങൾക്ക് ഒഴികെ എല്ലാത്തിനും ഒരു ശതമാനം പ്രളയ സെസ് ചുമത്തിയാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്. സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽ ശതമാനമാണ് സെസ്. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള ആഡംബര വീടുകൾക്കും അധിക നികുതി ചുമത്തിയിട്ടുണ്ട്. സിമന്റ്, ഗ്രാനൈറ്റ്, കാർ, എസി, ഫ്രിഡ്ജ്, സിഗരറ്റ്,ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ് ക്മ്പ്യൂട്ടർ, അതിവേഗ ബൈക്കുകൾ, നോട്ട്ബുക്ക്, കണ്ണട ടിവി സ്കൂൾ ബാഗ്, മുള ഉരുപ്പടികൾ സെറാമിക് ടൈലുകൾ, കുപ്പിവെള്ളം, പാക്കറ്റിലടച്ച ശീതളപാനീയങ്ങൾ, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾഎന്നിവക്കും വില വർധിക്കും. ആഡംബര വീടുകൾക്കു നികുതി കൂട്ടി. 3000 ചതുരശ്രഅടിക്കു മുകളിലുള്ള വീടുകൾക്കാണ് അധികനികുതി ചുമത്തുന്നത്. 20 ലക്ഷം മുതൽ 50 ലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് 6 ശതമാനം സേവനനികുതിയായി നിജപ്പെടുത്തി.


from mathrubhumi.latestnews.rssfeed http://bit.ly/2DMxn4J
via IFTTT