Breaking

Thursday, January 31, 2019

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപാത ഈ വർഷം നിർമാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റർ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആർ.ഡി.സി നിർമിക്കുന്ന പാത പൂർത്തിയായാൽ നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര സാധ്യമാകുമെന്ന്തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി Content Highlights:Thiruvananthapuram-Kasarkode Extra Railway Line Work Will Start This Year


from mathrubhumi.latestnews.rssfeed http://bit.ly/2TmqfkD
via IFTTT