Breaking

Wednesday, January 30, 2019

ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന സിപിഎം ആവശ്യം ശക്തം

തിരുവനന്തപുരം: സിപിഎം ജില്ലാകമ്മറ്റിഓഫീസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന സിപിഎം ആവശ്യം ശക്തം. ഇതേതുടര്‍ന്ന്‍ വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ വിശദീകരണം ചോദിക്കുകയോ ചെയ്യുമെന്നാണ് സൂചന. 

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കും. ചൈത്രയുടെ നടപടി ശരിവച്ച അന്വേഷണ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലുള്ളത്. എന്നാല്‍ നടപടി വേണമെന്നാണ് സിപിഎം ശക്തമായി ആവശ്യമുന്നയിച്ചിട്ടുള്ളത്.

സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്‍റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർ‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. 



from Anweshanam | The Latest News From India http://bit.ly/2SjpjAa
via IFTTT