Breaking

Wednesday, January 30, 2019

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി-​തൃ​ണ​മൂ​ല്‍ ഏ​റ്റു​മു​ട്ട​ല്‍

കോ​ല്‍​ക്ക​ത്ത: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കു പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ബി​ജെ​പി-​തൃ​ണ​മൂ​ല്‍ ഏ​റ്റു​മു​ട്ട​ല്‍. അ​മി​ത് ഷാ​യു​ടെ റാ​ലി ന​ട​ന്ന ഈ​സ്റ്റ് മി​ഡ്നാ​പ്പു​ര്‍ ജി​ല്ല​യി​ലെ കാ​ന്തി​യി​ല്‍ ബി​ജെ​പി​യു​ടെ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. 

സം​ഘ​ര്‍​ഷ​ത്തി​നി​ടെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ തൃ​ണ​മൂ​ല്‍ ഓ​ഫീ​സും വാ​ഹ​ന​ങ്ങ​ളും ക​ത്തി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ റാ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം ആ​രോ​പി​ച്ചു. 

സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ആ​ശ​ങ്ക​യ​റി​യി​ച്ചു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.



from Anweshanam | The Latest News From India http://bit.ly/2MLDJEl
via IFTTT