Breaking

Wednesday, January 30, 2019

തെരഞ്ഞെടുപ്പ് മുന്നൊരുക്കം: യോഗി ആദിത്യനാഥ് അടുത്തമാസം പത്തനംതിട്ടയിലും പാലക്കാട്ടുമെത്തും


പത്തനംതിട്ട: ലോകസഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോരുക്കങ്ങല്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യാേഗി ആദിത്യനാഥ് അടുത്തമാസം പത്തനംതിട്ടയിലും പാലക്കാട്ടുമെത്തും. ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ യോഗി ആദിത്യനാഥ് പ്രസംഗിക്കും. 

ഫെബ്രുവരി 12ന് പത്തനംതിട്ടയിലാണ് ആദ്യ സന്ദര്‍ശനം. രണ്ടു യോഗങ്ങളിലാണ് ആദിത്യനാഥ് പങ്കെടുക്കുന്നത്. രാവിലെ അഞ്ചു ബൂത്തുകള്‍ ചേര്‍ന്നുളള 'ശക്തികേന്ദ്ര' ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം സംസാരിക്കും. 

വൈകിട്ട് പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും.

13ന് പാലക്കാട് മണ്ഡലത്തിലെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കും.



from Anweshanam | The Latest News From India http://bit.ly/2UqbTjh
via IFTTT