കോഴിക്കോട്: കെഎസ്ആര്‍ടിസി ബസും മീന്‍ കയറ്റിവന്ന ഗുഡ്സ് പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ബസിലെ യാത്രക്കാരായ 14 പേര്‍ക്ക് പരുക്കേറ്റു. താനൂര്‍ വട്ടത്താണി നിറമരത്തൂർ പനങ്ങാടന്‍റകത്ത് ഇസ്മായീല്‍ (50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരിന്തല്‍മണ്ണയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും ബേപ്പൂരിൽ നിന്നും മത്സ്യം കയറ്റി താനൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ്മിനി ലോറിയും രാമനാട്ടുകര കണ്ടായി പെട്രോള്‍ ബങ്കിന് മുൻവശത്ത് വച്ചാണ് കൂട്ടിയിടിച്ചത്.
ഓടി കൂടിയ നാട്ടുകാർ പിക്കപ്പ് വാൻ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
from Anweshanam | The Latest News From India http://bit.ly/2G9IWEq
via IFTTT