Breaking

Wednesday, January 30, 2019

എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായവും നഷ്ടപരിഹാരവും നല്‍കി; സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം:കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് സഹായവും നഷ്ടപരിഹാരവും നല്‍കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളും കോടതികളുടെ നിര്‍ദ്ദേശങ്ങളും പാലിച്ചെന്ന്‍ റവന്യുമന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇത് കണക്കിലെടുത്ത് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

2017-ല്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ദുരന്തബാധിതര്‍ക്ക് മൂന്ന് ഗഡുക്കളായി 161.65 കോടി രൂപ നല്‍കി. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്തു. 

2013 ല്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ദുരന്തബാധിതരുടെ പട്ടിക തയ്യാറാക്കിയത്. ഇതില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 363 പേരുള്‍പ്പെടെ ഇതുവരെ 6212 പേര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കിയത്.



from Anweshanam | The Latest News From India http://bit.ly/2FVRBuV
via IFTTT