പ്രായം അധിക്രമിക്കുമ്പോള്‍ മിക്കവരിലും കണ്ട് വരുന്ന ഒരു രോഗമാണ് ചര്‍മ്മത്തിന് കറുത്ത് കട്ടിവയ്ക്കുന്നത്. ഇത് വാതത്തിന്റെ ആണോ എന്ന് പലരിലും സംശയം ഉണ്ടാക്കാറുണ്ട്. വര്‍ഷങ്ങളായി സന്ധിവാതം മുളളവരില്‍ ഇത് കൂടുതലായും കാണുന്നു. അതുകൊണ്ട പലരുടേയും സംശയം ഇതുകൊണ്ടാണോ ചര്‍മ്മത്തിന് കറുത്ത് കട്ടിവയ്ക്കുന്നത് എന്നാണ്. മാത്രമല്ല, ശരീരത്തിനു മൊത്തത്തില്‍ ചൂടും ആണ്. പലതരം മരുന്നുകഴിച്ചിട്ടും കുറവില്ലാത്ത ഈ അവസ്ഥയ്ക്ക് ആയുര്‍വേദത്തില്‍ കൃത്യമായ പരിഹാരമുണ്ട്. ഇനി ആരും ഭയപ്പെടേണ്ടതില്ല. ഇത് മാറ്റി എടുക്കാവുന്നതാണ് ഒന്ന്് ശ്രദ്ധിച്ചാല്‍. വാതരക്താനുബന്ധമായാണ് തൊലി കറുത്ത് കട്ടിവയ്ക്കുന്നതും ചൂട് അനുഭവപ്പെടുന്നതുമെല്ലാം. രക്തശുദ്ധിക്കുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉപകാരപ്പെടും.
മാത്രമല്ല, അതിനായി മഹാമഞ്ജിഷ്ഠാദി കഷായം 15 മില്ലി, തിളപ്പിച്ചാറിയ വെള്ളം 40 മില്ലി എന്നിവ ചേര്‍ത്ത് ദിവസവും 2 നേരം ഭക്ഷണത്തിന് മുന്‍പ് കഴിക്കുക. കൂടാതെ, ദശമൂലഹരീതകിലേഹ്യം 1 ടീസ്പൂണ്‍ രാത്രി കിടക്കാന്‍ നേരം കഴിക്കുക.പിണ്ഡതൈലം ചൂടാക്കി പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. ആഴ്ചയിലൊരിക്കല്‍ ചെറിയ രീതിയില്‍ വയറിളക്കുന്നതും വളരെ ഗുണം ചെയ്യും.
കൂടാതെ, ഇതിനുവേണ്ടി അവിപത്തിചൂര്‍ണ്ണം 1 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരു ദിവസം രാവിലെതന്നെ കുടിക്കുക. വിരേചനത്തിനുശേഷം ലഘുവായ ആഹാരം മാത്രമേ കഴിക്കാവൂ. 20 വര്‍ഷം പഴമുള്ള അസുഖമായതിനാല്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. കഷായങ്ങള്‍ക്കൊപ്പം ആയുര്‍വേദാശുപത്രികളില്‍കിടന്ന് ചെയ്യേണ്ടതായ വസ്തി, വിരേചനം തുടങ്ങിയ ശരീരശുദ്ധ്ിക്കുള്ള ചികിത്സകളും ഇവിടെ ശ്രേഷ്ഠമാണ്.
from Anweshanam | The Latest News From Health http://bit.ly/2G1Ropm
via IFTTT