Breaking

Sunday, January 27, 2019

തിമിരത്തിന് ശസ്ത്രക്രിയ മാത്രമല്ല പരിഹാരം അറിയാം ആയുര്‍വേദത്തിലെ പ്രതിവിധിയെക്കുറിച്ച്

സാധാരണ പ്രായമേറിയവരില്‍ പലരിലും പൊതുവെ കണ്ടുവരുന്ന ഒരു രോഗമാണ് തിമിരം. ഇത് മിക്കവരിലും പേടിയും ഉണ്ടാക്കാറുണ്ട്. കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമോ. ശസ്ത്രക്രീയ ചെയ്താല്‍ കാഴ്ച്ച തിരിച്ച് കിട്ടുമോ?  തുടങ്ങീ നിരവധി ചോദ്യങ്ങളാണ് പലരുടേയും മനസില്‍. എന്നാല്‍ ഇതിന് ശസ്ത്രക്രീയ മാത്രമല്ല പരിഹാരം. ഇനി തിമിരമെന്ന്് കേട്ടാല്‍ ആരും ഭയക്കേണ്ടതില്ല. ഇതിന് ആയുര്‍വേദത്തില്‍ വ്യക്തമായ പ്രതിവിധി ഉണ്ട്. തിമിരം ശസ്ത്രക്രിയ കൂടാതെ മരുന്നുകൊണ്ടു മാത്രം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കില്ല. ലെന്‍സിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. 

പ്രമേഹം ഉള്ളലര്‍ക്ക് ഒരിക്കലും ശസ്ത്രക്രീയ നടത്താന്‍ കഴിയില്ല. കണ്ണിന് മൂടല്‍ കൂടിയവര്‍ക്ക് ആയുര്‍വ്വേദ ചികിത്സ ഇനി ആശ്വാസകരമാകുന്നു. അതുകൊണ്ട് തന്നെ, കാഴ്ച മങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്. ത്രിഫലത്തൊണ്ട് ഇട്ട് വെളളം തിളപ്പിച്ച് അത് വെന്താറിയ ശേഷം കണ്ണ് കഴുകുന്നത്് അത്യുത്തമം. ത്രിഫലഘൃതം രാത്രി ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് ഏറെ പ്രയോജനകരമാണ്. എരിവും പുളിയും കുറയ്ക്കണം. ഭ്യംഗാമലകാദി എണ്ണ തലയില്‍ തേച്ച് കുളിക്കുക. ചന്ദനാദിവര്‍ത്തി പനിനീരില്‍ അരച്ച് കണ്ണിലെഴുതുക. ഇതെല്ലാം നിത്യേന ശീലിക്കുകയാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്.
 



from Anweshanam | The Latest News From Health http://bit.ly/2sPASky
via IFTTT