Breaking

Sunday, January 27, 2019

ഉറക്കം ഉണര്‍ന്നാല്‍ ഉടന്‍ നോക്കുന്നത് ഫോണിലേക്കാണെങ്കില്‍ എന്ത് സംഭവിക്കും, സൂക്ഷിക്കണം; കാരണം അറിയാം

ഉറക്കം ഉണര്‍ന്നാല്‍ ഉടന്‍ നോക്കുന്നത് ഫോണിലേക്കാണോ? എങ്കില്‍ എന്ത് സംഭവിക്കും എന്ന് അറിയാം. അതായത്, പൊതുവെ ഇപ്പോള്‍ എല്ലാവരിലും ഉളള പതിവ് കാഴ്ച്ചയാണ് രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ആ ദിവസത്തെ ജീവിതം തുടങ്ങുന്നത് തന്നെ ഫോണിലാണ്. ഇത് പിന്നീട് പതിവ് ശീലമായി മാറുന്നതായി കണ്ട് വരുന്നു. നമ്മുടെ ദിനചര്യകളില്‍ പോലും ഫോണ്‍ ഉള്‍പ്പെടുന്നുണ്ട്. എഴുന്നേറ്റാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ പോകുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഈ ശീലം കുറച്ച് പ്രശ്‌നമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

അതായത്, ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ മൊബൈല്‍ ഫോണ്‍ അടിമയായി മാറിയിരിക്കുന്നു. ഊണിലും ഉറക്കത്തിലും ഭക്ഷണം കഴിക്കുമ്പോഴും. കുളിക്കുമ്പോള്‍ പോലും പലരും ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ട് വരുന്നു. ഫോണ്‍ ഉപയോഗിക്കുന്നത് മാത്രമാണോ പ്രശ്‌നം. ഫുള്‍ ടൈം സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം തന്നെയാണ് പതിവ്. ഇതുമൂലം നമ്മുടെ ആരോഗ്യം മോശമാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം നാം അറിയാതെ പോകുന്നു. 

അതായത്, ഇക്കാര്യം തെളിയിക്കാനായി, ഫെയ്‌സ്ബുക് ഉപയോഗിക്കുന്ന 165 പേരില്‍ ഗവേഷകര്‍ ഒരു സര്‍വേ നടത്തിയിരുന്നു. അതില്‍, സമൂഹമാധ്യമങ്ങളിലുള്ള മറ്റുള്ളവരുമായി അവര്‍ എത്രമാത്രം സ്വയം താരതമ്യപ്പെടുത്തുന്നുവെന്നും അവരുടെ ആത്മാഭിമാനം, ആരോഗ്യം, ജീവിതസംതൃപ്തി എന്നീ കാര്യങ്ങളും ഈ സര്‍വ്വേയിലൂടെ മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. '2.27 ബില്യന്‍ യൂസേഴ്‌സ് ഉള്ള ഫെയ്‌സ്ബുക് പോലൊരു മാധ്യമം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. 

മാത്രമല്ല, വ്യക്തികളില്‍ ഇതിന്റെ ദീര്‍ഘകാല ഉപയോഗം ഉണ്ടാക്കുന്ന ഫലങ്ങള്‍ അറിയില്ല. അത് ചെറുതൊന്നുമല്ലെന്ന് തിരിച്ചറിയാന്‍ ഒരുപാട് വൈകിയിട്ടുണ്ടാവും പലരും. എന്നാല്‍ മറ്റുള്ളവരുമായുള്ള താരതമ്യം അനാരോഗ്യകരമാണ്. ഫെയ്‌സ്ബുക് പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ താരതമ്യം വരുത്തുന്ന അപകടങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം' -ഗവേഷകര്‍ പറയുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം, മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാനുള്ള അവസരം കൂട്ടുകയും ജീവിതശൈലിയിലും ആരോഗ്യത്തിലും താന്‍ അവരെക്കാളും മെച്ചമാണെന്നു സ്വയം കരുതുകയും ചെയ്യും. തങ്ങളെ ഫെയ്‌സ്ബുക്കിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് ഉറക്കത്തിന്റെ താളം തെറ്റുക, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, പേശീവലിവ് തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാവുന്നതാണ്. 

കൂടാതെ, മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തുന്നത് പലപ്പോഴും നമ്മുടെ ജീവിതാവസ്ഥകളെപ്പറ്റി നമുക്ക് ഉറപ്പില്ലാത്തതിനാലാണ്. അതായത്, ഉത്കണ്ഠ, വിഷാദം ഇവ ബാധിച്ചവരും സ്ത്രീകളുമാണ് കൂടുതല്‍ ലക്ഷണങ്ങള്‍ കാണിച്ചത്. തങ്ങളുടെ ജീവിതത്തില്‍ സംതൃപ്തരായവര്‍ സ്വാഭിമാനം ഉള്ളവരും വളരെ കുറച്ചു മാത്രം ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരുമാണെന്നു കണ്ടെത്താന്‍ കഴിഞ്ഞു. മാത്രമല്ല, സറേ സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ ഈ പഠനം 'ഹെലിയോണ്‍' എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഇത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി കൃത്യമായി പറയുന്നുണ്ട്.


 



from Anweshanam | The Latest News From Health http://bit.ly/2TbKUI6
via IFTTT