Breaking

Wednesday, January 30, 2019

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്


വയനാട്: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും ഡിസിസി അംഗവുമായ ഒ എം ജോര്‍ജിനെതിരെയാണ് പോക്സോ കേസ്. പരാതിയെ തുടർന്ന് ഒ എം ജോർജ് ഒളിവിലാണ്.

ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.

ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജിന്‍റെ വീട്ടില്‍ ജോലിക്കാരാണ്. ഈ നിലയിലാണ് പെമ്കകുട്ടിയെ ജോര്‍ജിന് പരിചയം. 

പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒരാ‍ഴ്ച മുമ്ബ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിലവില്‍ ചെെല്‍ഡ് ലെെനിന്‍റെ സംരക്ഷണയിലാണ് പെണ്‍കുട്ടി.
 



from Anweshanam | The Latest News From India http://bit.ly/2G9C2iu
via IFTTT